ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരിക്കെ വിദ്യാർത്ഥി മരിച്ചു

ഉളിക്കൽ:  ഡെങ്കിപ്പനി ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം മിംസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.
ഉളിക്കൽ കോക്കാട് സ്വദേശി പി. ആശിഷ് ചന്ദ്ര (29) ആണ് മരിച്ചത്. ജൂനിയർ റിസേർച്ച് ഫെല്ലോഷിപ്പ് നേടിയ ആശിഷ് ചന്ദ്ര ഫിസിക്സിൽ പി എച്ച് ഡി വിയർത്തിയാണ്. റിട്ട. അധ്യാപകൻ രാമചന്ദ്രന്റേയും ഉളിക്കൽ ഗവ. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ഗൗരിയുടെയും മകനാണ്.  സംസ്കാരം  വ്യാഴാഴ്ച രാവിലെ 10 മണിക്ക് പരിക്കളം കയനിയിൽ തറവാട്ട് വീട്ടുവളപ്പിൽ  സംസ്‌ക്കരിക്കും.

0/Post a Comment/Comments