തുലാമാസ പൂജ, ശബരിമല ക്ഷേത്രനട നാളെ തുറക്കും; മേല്‍ശാന്തി നറുക്കെടുപ്പ് ബുധനാഴ്ച

പത്തനംതിട്ട: തുലാമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട നാളെ വൈകിട്ട് 5ന് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി കെ ജയരാമന്‍ നമ്പൂതിരി നട തുറക്കും. 

18 മുതല്‍ 22 വരെ വിശേഷാല്‍ പൂജകളുണ്ടാകും. ദിവസവും ഉദയാസ്തമയ പൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവയുണ്ട്. 22നു രാത്രി 10നു നട അടയ്ക്കും. 

ശബരിമല, മാളികപ്പുറം എന്നിവിടങ്ങളിലേക്കുള്ള പുതിയ മേല്‍ശാന്തിമാരെ കണ്ടെത്താനുള്ള നറുക്കെടുപ്പ് 18ന് രാവിലെ 8ന് ഉഷ പൂജയ്ക്കുശേഷം നടക്കും. മേല്‍ശാന്തി നറുക്കെടുപ്പിനുള്ള പട്ടികയില്‍ ശബരിമലയിലേക്ക് 17, മാളികപ്പുറത്തേക്ക് 12 പേരാണുള്ളത്. 

പന്തളം കൊട്ടാരത്തിലെ വൈദേഹും നിരുപമ ജി വര്‍മയും നറുക്കെടുക്കും. പന്തളം വലിയ തമ്പുരാന്‍ തിരുവോണംനാള്‍ രാമവര്‍മയുടെ അംഗീകാരത്തോടെ കൊട്ടാരം നിര്‍വാഹകസംഘം ഭരണസമിതിയാണു കുട്ടികളെ തെരഞ്ഞെടുത്തത്.





0/Post a Comment/Comments