കണ്ണൂർ കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റ്
എക്സൈസ് ഇൻസ്‌പെകടർ പി.അനീഷ് മോഹനും പാർട്ടിയും നടത്തിയ വാഹന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും കോഴിക്കോട് രാമനാട്ടുകരയിലേക്ക് KL 11 BU 0615 YAMAHA Fz ബൈക്കിൽ കടത്തുകയായിരുന്ന 105.994 ഗ്രാം MDMA പിടികൂടി. കോഴിക്കോട് ജില്ലയിൽ കോഴിക്കോട് താലൂക്കിൽ മേടപറമ്പിൽ കുണ്ടുങ്ങൽ റസാഖ് മകൻ ഹുസ്നി മുബാറക്കിനെ ആണ് അറസ്റ്റ് ചെയ്ത് NDPS കേസെടുത്തതത് . മാർക്കറ്റിൽ പത്ത് ലക്ഷത്തിലേറെ രൂപ വില വരുന്ന സിന്തറ്റിക് മയക്കുമരുന്നാണ് ഇയാളിൽ നിന്നും പിടികൂടിയത്. ചോദ്യം ചെയ്തതിൽ കോഴിക്കോട് ഭാഗത്തെ കോളേജുകളിലും മറ്റും വിദ്യാർത്ഥികൾക്ക് ലഹരി മരുന്ന് എത്തിക്കുന്ന മൊത്ത വില്പനക്കാരാനാണ് പ്രതി.
ഇയാൾക്കെതിരെ മുൻപ് കോഴിക്കോട് ജില്ലയിൽ നർക്കോട്ടിക്ക് കേസ് നിലവിലുണ്ട്. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ അസീസ്. എ.,കമലാക്ഷൻ. ടി. വി
പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ഖാലിദ്. ടി, ബിജു കെ. കെ. എന്നിവർ ഉണ്ടായിരുന്നു
Post a Comment