തിരുവനന്തപുരം: തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂര്‍, കൊല്ലം, കണ്ണൂര്‍ കോര്‍പറേഷനുകളുടെ പരിധിയിലും കോട്ടയം നഗരസഭാ പരിധിയിലുമുള്ള സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തന സമയം രാവിലെ 10.15 മുതല്‍ വൈകുന്നേരം 5.15 വരെ ആയിരിക്കുമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തന സമയവും ഇതു തന്നെയായിരിക്കും.
ഭാവിയില്‍ പുതിയ കോര്‍പറേഷനുകള്‍ നിലവില്‍ വരുമ്പോള്‍ അവിടെയും ഇതായിരിക്കും ഓഫീസ് സമയം. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ നേരത്തെ ഇറക്കിയ ഉത്തരവില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് വീണ്ടും ഉത്തരവിറക്കിയത്. ഇത് ഉദ്യോഗസ്ഥര്‍ കൃത്യമായി പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു..
Post a Comment