തലശേരി:നവകേരള സദസ്സിന്റെ ഭാഗമായിനവംബര്‍ 21-ന് തലശേരി നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ വാഹനം പാര്‍ക്ക് ചെയ്യുന്നതിന് വിവിധ സ്ഥലങ്ങളില്‍ സൗകര്യമൊരുക്കിയതായി തലശേരി പോലീസ് അറിയിച്ചു.
കുയ്യാലി പ്രതീക്ഷ ബസ്സ് സ്റ്റോപ്പിനടുത്ത് സൗന്ദര്യ യാര്‍ഡ്, സാന്‍ ജോസ് സ്‌കൂള്‍ ഗ്രൗണ്ട്, തലശ്ശേരി കോട്ടയുടെ പിന്‍വശം എന്നി സ്ഥലങ്ങളിലാണ് ബസ്സുകള്‍ നിര്‍ത്തിയിടാന്‍ സൗകര്യം ഒരുക്കിയത്.
പരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ ഉപയോഗിക്കുന്ന ബസ്സുകള്‍ കെ.എസ്.ആര്‍.ടി സി ബസ് സ്റ്റാന്‍ഡില്‍ ആളെ ഇറക്കി ചില്‍ഡ്രന്‍സ് പാര്‍ക്ക് വഴി ഹൈവേയില്‍ ഇറങ്ങി കോ-ഓപ്പററ്റിവ് ആശുപത്രിക്ക് മുന്‍വശത്തെ കുയ്യാലി റെയില്‍വേ സ്റ്റേഷന്‍ റോഡ് വഴി കുയ്യാലി ഗേറ്റ് കടന്ന് പ്രതീക്ഷ ബസ് സ്റ്റോപ്പിനടുത്തുള്ളസൗന്ദര്യ യാര്‍ഡില്‍ പാര്‍ക്ക് ചെയ്യണം.
കാറുകള്‍ സിറ്റി സെന്റര്‍, ബിഷപ്പ് ഹൗസ് എന്നി സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യണം. ഇരുചക്ര വാഹനങള്‍ കൊടുവള്ളി സ്‌കൂള്‍ ഗ്രൗണ്ടിലും സിറ്റി സെന്ററിന്റെ ഇടത് വശത്തും പാര്‍ക്ക് ചെയ്യണം, സര്‍ക്കാര്‍, മീഡിയ വാഹനങ്ങള്‍ കെ.എസ്.ആര്‍.ടി സി ഡിപ്പോയില്‍ പാര്‍ക്ക് ചെയ്യണം.
അന്നേ ദിവസം ഉച്ച മുതല്‍ കണ്ണൂരില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് തലശ്ശേരിയിലെനവകേരള സദസ്സിന്റെ ഭാഗമായി പോകുന്ന യാത്ര ബസ്സ് ഒഴികെ ഹെവി വാഹനങ്ങള്‍ മേലെ ചൊവ്വ, ചാലോട്, മട്ടന്നൂര്‍, പാനൂര്‍, കുഞ്ഞി പള്ളി വഴിയും പോകണം. തിരിച്ചുള്ള വണ്ടികളും ഈ വഴി സ്വീകരിക്കണമെന്നും പോലീസ് അറിയിച്ചു.
Post a Comment