വാഹനങ്ങളും ട്രാപ്പിംഗ് കേജുകളും വനം വകുപ്പിന് കൈമാറി



കണ്ണൂർ: ഐ.സി.ഐ.സി.ഐ ഫൗണ്ടേഷന്റെ സഹകരണത്തോടെ സി.എസ്.ആർ ഫണ്ട് മുഖാന്തിരം കണ്ണൂർ, കാസർകോട് വനം ഡിവിഷനുകളിലേക്ക് അനുവദിച്ച രണ്ട് വാഹനങ്ങളുടെയും 10 ട്രാപ്പിംഗ് കേജുകളുടെയും 50 ട്രാപ്പിങ്ങ് നെറ്റുകളുടെയും കൈമാറൽ കണ്ണൂർ ഫോറസ്റ്റ് കോംപ്ലക്സിലെ കോൺഫറൻസ് ഹാളിൽ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി. പുകഴേന്തി ഉദ്ഘാടനം ചെയ്തു. 

നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ ദീപ അധ്യക്ഷയായി. മുഖ്യാതിഥി ഐ.എസി.ഐ.സി.ഐ കോഴിക്കോട് സോൺ ഡെപ്യൂട്ടി ജനറൽ മാനേജർ ആൻഡ് സോണൽ ഹെഡ് ബൈജു കാണംകണ്ടി വാഹനത്തിന്റെ താക്കോലുകൾ വനം വകുപ്പിന് കൈമാറി ഫ്‌ളാഗ് ഓഫ് ചെയ്തു. 

ഐ.സി.ഐ.സി.ഐ ഫൗണ്ടേഷൻ. പ്രോഗ്രാം മാനേജർ സജിത്ത്. വി.എസ്. പദ്ധതി വിശദീകരിച്ചു. ഡിഎഫ്ഒ പി.കാർത്തിക്, ഫ്‌ളയിംഗ് സ്‌ക്വാഡ് ഡിവിഷൻ ഡിഎഫ്ഒ അജിത് കെ.രാമൻ, കാസർകോട് ഡിഎഫ്ഒ കെ അഷ്‌റഫ്, ഐ.സി.ഐ.സി.ഐ ഫൗണ്ടേഷൻ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.

കണ്ണൂർ വനം ഡിവിഷന് ലഭിച്ച വാഹനവും കൂടും കണ്ണവം റെയിഞ്ച് പരിധിയിലുള്ള പെരിങ്ങത്തൂർ അണിയാരത്ത് കിണറ്റിൽ വീണ പുലിയെ രക്ഷിക്കുന്നതിനായി ഉപയോഗിച്ച് വരുന്നു.




0/Post a Comment/Comments