സ്വ​കാ​ര്യ ബ​സു​ക​ളി​ൽ പാ​ട്ടു​വെ​ക്കു​ന്ന​ത് ക​ർ​ശ​ന​മാ​യി ത​ട​യു​മെ​ന്ന് കണ്ണൂ​ർ റീ​ജ​ന​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫി​സ​ർ


ക​ണ്ണൂ​ർ: ത​ല​ശ്ശേ​രി അ​ഞ്ച​ര​ക്ക​ണ്ടി റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളി​ൽ പാ​ട്ടു​വെ​ക്കു​ന്ന​ത് ക​ർ​ശ​ന​മാ​യി ത​ട​യു​മെ​ന്ന് ക​ണ്ണൂ​ർ റീ​ജ​ന​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫി​സ​ർ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.

 ക​​മ്മീ​ഷ​ൻ ആ​ക്ടി​ങ് ചെ​യ​ർ​പേ​ഴ്സ​നും ജു​ഡീ​ഷ്യ​ൽ അം​ഗ​വു​മാ​യ കെ.ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ട വി​ശ​ദീ​ക​ര​ണ​ത്തി​ലാ​ണ് ഇ​ക്കാ​ര്യമറിയിച്ചത്.​ പ്ര​സ്തു​ത റൂ​ട്ടി​ലോ​ടു​ന്ന മു​ഴു​വ​ൻ ബ​സ് ജീ​വ​ന​ക്കാ​ർ​ക്കും ഇത്ത​രം നിയ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 

പ​രാ​തി​യു​ടെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത് ഭാ​വി​യി​ലും തു​ട​ർ​പ​രി​ശോ​ധ​ന ന​ട​ത്തി നി​യ​മ​ലം​ഘ​ന​മി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. പാ​ട്ട് വെ​ക്കു​ന്ന​ത് കാ​ര​ണം ഡ്രൈ​വ​ർ​മാ​രു​ടെ ശ്ര​ദ്ധ​മാ​റി അ​പ​ക​ടം സം​ഭ​വി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് ക​ണി​യാ​ങ്ക​ണ്ടി ഉ​പ​ശ്ലോ​ക​ൻ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. സ്വ​കാ​ര്യ ബ​സു​ക​ളി​ൽ കാ​ത​ട​പ്പി​ക്കു​ന്ന പാ​ട്ട് പാ​ടി​ല്ലെ​ന്ന് നി​യ​മ​മു​ണ്ടെ​ങ്കി​ലും ആ​രും പാ​ലി​ക്കാ​റി​ല്ല. മോട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തു​മ്പോ​ൾ പാ​ട്ട് ഓ​ഫാ​ക്കി ര​ക്ഷ​പ്പെ​ടു​ക​യാ​ണ് പ​ല ബ​സു​ക​ളും. 
പാ​ട്ട് വെ​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ബ​സു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്റ് വി​ഭാ​ഗം അ​റി​യി​ച്ചു.





0/Post a Comment/Comments