അത്യാഹിത വിഭാഗങ്ങള്‍ അടക്കം സ്തംഭിക്കും; സംസ്ഥാനത്ത് ഇന്ന് പി ജി ഡോക്ടര്‍മാരുടെ സമരം


തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്ത് ഇന്ന് പി ജി ഡോക്ടര്‍മാരുടെ സമരം. പിജി മെഡിക്കല്‍, ഡെന്റല്‍ വിദ്യാര്‍ത്ഥികളും ഹൗസ് സര്‍ജന്മാരും ഉള്‍പ്പെടുന്ന ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയാണ് 24 മണിക്കൂര്‍ പണിമുടക്ക് നടത്തുന്നത്. 

രാവിലെ എട്ട് മുതല്‍ നാളെ രാവിലെ എട്ട് മണി വരെ അത്യാഹിത വിഭാഗങ്ങള്‍ അടക്കം ബഹിഷ്‌ക്കരിക്കും. റസിഡന്റ് ഡോക്ടര്‍മാര്‍ കൂട്ടത്തോടെ പണിമുടക്കുന്നതിനാല്‍ ആശുപത്രി പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി തടസപ്പെടും. സ്‌റ്റൈപ്പന്‍ഡ് വര്‍ധിപ്പിക്കുക, പി.ജി. വിദ്യാര്‍ത്ഥികളുടെ നിര്‍ബന്ധിത ബോണ്ടില്‍ അയവ് വരുത്തുക, സീനിയര്‍ റസിഡന്‍സി സീറ്റുകള്‍ കൂട്ടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. പ്രശ്‌നങ്ങള്‍ പഠിക്കാന്‍ രൂപീകരിച്ച സമിതി പ്രവര്‍ത്തന സജ്ജമാക്കണം  എന്നും ആവശ്യമുണ്ട്.

സെപ്തംബര്‍ 29ന് നടത്തിയ സൂചന പണിമുടക്കില്‍ ഉന്നയിച്ച കാര്യങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂല നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് സമരം.





0/Post a Comment/Comments