പേരാവൂർ മണ്ഡലം നവകേരളസദസ്സ്‌ നിർവാഹക സമിതിയോഗം കലക്ടർ അരുൺ കെ വിജയൻഉദ്‌ഘാടനം ചെയ്തു

ഇരിട്ടി: പേരാവൂർ മണ്ഡലം നവകേരള സദസിന്റെ മുന്നൊരുക്കങ്ങൾ ഊർജിതമാക്കും. പ്രചരണ
പ്രവർത്തനങ്ങൾ 12 നകം പൂർത്തീകരിക്കും. കലാസാംസ്കാരിക പരിപാടികൾ
സദസ്സിന്റെ മുന്നോടിയായി സ്കൂൾ, കോളേജ്‌ തലങ്ങളിലും, തദ്ദേശസ്ഥാപന
പരിധിയിലും നടത്തും. 11 ന്‌ ഇരിട്ടി എംജി കോളേജിൽ വിദ്യാർഥികൾക്കായി
മണ്ഡലം തല ക്വിസ്‌ മൽസരം സംഘടിപ്പിക്കും. പേരാവൂരിൽ മെഗാ കൈകൊട്ടിക്കളി
അരങ്ങേറും. ഫ്‌ളാഷ്‌മോബ്‌, ഇതര കലാപരിപാടികളും പ്രചരണാർഥം നടക്കും.
20 ന്‌ വൈകിട്ട്‌ 3ന്‌ കീഴൂർ കേന്ദ്രീകരിച്ച്‌ ഇരിട്ടിയിലേക്ക്‌
വർണശബളമായ വിളംബരഘോഷയാത്രയുണ്ടാവും. 17 ന്‌ ആറളം പഞ്ചായത്തിലും ഇതര
പഞ്ചായത്തുകളിൽ 18 നും വൈകിട്ട്‌ 3 ന്‌ വിളംബര ഘോഷയാത്ര നടക്കും.  22 ന്‌
വൈകിട്ട്‌ 3 ന്‌ ഇരിട്ടി തവക്കൽ മൈതാനിയിലാണ്‌ സദസ്സ്‌. സ്‌റ്റേജ്‌, ഇതര
ക്രമീകരണങ്ങൾ എന്നിവ ഒരുക്കുന്നതിന്റെ മുന്നോടിയായി മൈതാനം കലക്ടർ അരുൺ
കെ വിജയന്റെ നേതൃത്വത്തിൽ ഉന്നതതല സംഘം പരിശോധിച്ചു.
ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ ചേർന്ന അവലോകന യോഗം
കലക്ടർ അരുൺ കെ വിജയൻ ഉദ്‌ഘാടനം ചെയ്തു. ജനറൽ കൺവീനർ കെ പ്രദോഷ്‌കുമാർ
അധ്യക്ഷനായി. ചെയർമാൻ ബിനോയ്‌കുര്യൻ പ്രവർത്തനങ്ങഃൾ റിപ്പോർട്ട്‌ ചെയ്തു.
ഡെപ്യൂട്ടി കലക്ടർ പി വി രഞ്ചിത്ത്‌,  ജില്ലാ പഞ്ചായത്തംഗം വി ഗീത,
നഗരസഭാ ചെയർമാൻ കെ ശ്രീലത, വൈസ്‌ ചെയർമാൻ പി പി ഉസ്മാൻ, പേരാവൂർ
ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌  കെ സുധാകരൻ, കേളകം പഞ്ചായത്ത്‌
പ്രസിഡന്റ്‌ സി ടി അനീഷ്‌, മുഴക്കുന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി
ബിന്ദു, പേരാവൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി വേണുഗോപാലൻ, തഹസീൽദാർ സി
വി പ്രകാശൻ എന്നിവർ സംസാരിച്ചു. മണ്ഡലത്തിലെ  വിവിധ വകുപ്പ്‌ മേധാവികളും
പങ്കെടുത്തു.

ചെസ്‌, പ്രസംഗ മൽസരം 10 ന് വെള്ളിയാഴ്ച 
ഇരിട്ടി: മണ്ഡലത്തിലെ ഹയർ സെക്കൻഡറി, കോളേജ്‌ വിദ്യാർഥികൾക്കായി ചെസ്സ്‌, പ്രസംഗ
മൽസരം 10 ന്‌ രാവിലെ 10 മുതൽ കുന്നോത്ത്‌ ഇഎംഎസ്‌ സ്മാരക ഐഎച്ച്‌ആർഡി
കോളേജിൽ നടക്കും.

ക്വിസ്, ഉപന്യാസ, ചിത്ര, ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം 11ന് ശനിയാഴ്ച 

നവകേരള സദസ്സ്‌ മുന്നോടിയായി പേരാവൂർ മണ്ഡലത്തിലെ ഹൈസ്കൂൾ, ഹയർ
സെക്കൻഡറി, കോളേജ് വിദ്യാർഥികൾക്കായി ചിത്രരചന (പെൻസിൽ ,കാർട്ടൂൺ),
ഉപന്യാസ രചന, ഡിജിറ്റൽ രചനാ (മൊബൈൽ ഫോൺ ) മത്സരങ്ങൾ  11 ന് രാവിലെ 9.30
മുതൽ ഇരിട്ടി എംജി കോളേജിൽ നടക്കും.  നടക്കും. ഓരോയിനത്തിലും ഒരു
സ്ഥാപനത്തിൽ നിന്ന്‌ രണ്ട് പേർക്ക്‌ പങ്കെടുക്കാം. റജിസ്ട്രേഷന്‌ ഫോൺ:
94001 8507 2, 949509 7109,  9846863669, 9446768622

0/Post a Comment/Comments