കെ എസ് ടി എ ഇരിട്ടി ഉപജില്ല വാർഷിക സമ്മേളനം ചാവശ്ശേരി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു.

കെ എസ് ടി എ ഇരിട്ടി ഉപജില്ല 33-ാം വാർഷിക സമ്മേളനം ചാവശ്ശേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു.കെ എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗംടി രജിത വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു.കെ എസ് ടി എ ഇരിട്ടി ഉപജില്ല പ്രസിഡണ്ട് എം. തനൂജ്
അധ്യക്ഷത വഹിച്ചു.ജോയിൻ സെക്രട്ടറി സി കെ അനിത രക്തസാക്ഷി പ്രമേയവും എം. ഒ പവിത്രൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.കെ എസ് ടി എ ജില്ലാ ട്രഷറർ വി.വി.വിനോദ് കുമാർ, എക്സിക്യൂട്ടീവ് അംഗം കെഎം ജയചന്ദ്രൻ ,ജില്ലാ കമ്മിറ്റി അംഗങ്ങളായകെ കെ ജയദേവ് , ,കെ ജെ ബിൻസി ,സെക്രട്ടറി എം. പ്രജീഷ് ,ട്രഷറർ കെ.പി.പസന്ത്, സ്വാഗത സംഘം ചെയർമാൻ വി.വിനോദ് കുമാർ , കൺവീനർ കരുൺ രാജ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി  പ്രസിഡണ്ട് എം.തനൂജ്, സെക്രട്ടറി എം. പ്രജീഷ് ,ട്രഷറർ കെ.പി.പസന്ത് എന്നിവരെയും തെരഞ്ഞെടുത്തു.

0/Post a Comment/Comments