വയനാട്ടിലെ നരഭോജി കടുവയെ വെടിവെച്ചുകൊല്ലാനുള്ള സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. പബ്ലിസിറ്റിക്ക് വേണ്ടിയാണ് പൊതുതാല്‍പര്യ ഹര്‍ജി എന്നു നിരീക്ഷിച്ച കോടതി ഹര്‍ജിക്കാര്‍ക്ക് 25,000 രൂപ പിഴയും വിധിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ പിഴ നിയമ സേവന അതോറിറ്റിയില്‍ അടയ്ക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവില്‍ പറയുന്നു.
മനുഷ്യനെ കൊന്നത് നിസാരമായ പ്രശ്‌നമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഉത്തരവും ശരിയെന്നും ഹൈക്കോടതി നിരീക്ഷിച്ചു. നരഭോജി കടുവയെ നടപടിക്രമങ്ങള്‍ പാലിച്ച് മാത്രമേ വെടിവെച്ചുകൊല്ലാവൂ എന്നായിരുന്നു ഹര്‍ജിക്കാരായ അനിമല്‍സ് ആന്‍ഡ് നേച്ചര്‍ എത്തിക്‌സ് കമ്മ്യൂണിറ്റിയുടെ ആവശ്യം.
Post a Comment