വരും ദിവസങ്ങളില്‍ ശബരിമല സന്നിധാനത്ത് കുട്ടികള്‍ക്ക് പ്രത്യേക ദര്‍ശന സൗകര്യം


വരും ദിവസങ്ങളില്‍ ശബരിമല സന്നിധാനത്ത് കുട്ടികള്‍ക്ക് പ്രത്യേക ദര്‍ശന സൗകര്യം. പതിനെട്ടാം പടി കടന്നെത്തുന്ന കുട്ടികള്‍ മികച്ച ദര്‍ശനം ഒരുക്കുന്നതിന്റെ ഭാഗമാണ് ഈ ക്രമീകരണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.

തീര്‍ത്ഥാടനകാലം ഒരു മാസം പിന്നിടുമ്ബോള്‍ ഇതുവരെ സന്നിധാനത്ത് എത്തിയത് 19 ലക്ഷത്തില്‍പ്പരം ഭക്തരാണ്.

മലകയറി എത്തുന്ന മണികണ്ഠന്‍മാര്‍ക്കും, കൊച്ചുമാളികപ്പുറങ്ങള്‍ക്കും മികച്ച ദര്‍ശനം ലഭിക്കാത്ത സാഹചര്യം പലപ്പോഴുമുണ്ട്. ഇത് ഒഴിവാക്കി കുട്ടികളെ മുന്‍നിരയിലേക്ക് എത്തിക്കാനാണ് പദ്ധതി. ഇതിനായി ശ്രീകോവിലിനടുത്ത് പ്രത്യേക ഗേറ്റ് സ്ഥാപിച്ച്‌ കുട്ടികളെയും അവര്‍ക്കൊപ്പമുള്ള ഒരു രക്ഷാകര്‍ത്താവിനെയും കടത്തിവിടും.

മുന്‍ വര്‍ഷങ്ങളേക്കാള്‍ ശബരിമലയിലെത്തുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചതാണ് തീരുമാനത്തിന് പിന്നില്‍. തീര്‍ത്ഥാടനം ഒരുമാസം പിന്നിടുമ്ബോള്‍ ചെറിയ പരാതികള്‍ മാറ്റി നിറുത്തിയാല്‍, മികച്ച നിലയില്‍ മുന്നോട്ട് കൊണ്ടു പോവാന്‍ കഴിഞ്ഞതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.




0/Post a Comment/Comments