കേരളത്തിലെ എട്ട് ജില്ലകളിൽ 3 ഡിഗ്രി സെന്‍റിഗ്രേഡ് വരെ ചൂട് ഉയരാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്




തിരുവനന്തപുരം: കേരളത്തിലെ എട്ട് ജില്ലകളിൽ 3 ഡിഗ്രി സെന്‍റിഗ്രേഡ് വരെ ചൂട് ഉയരാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഈ സാഹചര്യത്തിൽ എട്ട് ജില്ലകളിൽ കനത്ത ചൂട് മാത്രമല്ല ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. പാലക്കാട് , പത്തനംതിട്ട , ആലപ്പുഴ , തൃശ്ശൂർ ,  കൊല്ലം , കോട്ടയം , കോഴിക്കോട് , കണ്ണൂർ ജില്ലകളിലെ മലയോര മേഖലകളിലൊഴികെയാണ് ഈ കാലാവസ്ഥക്ക് സാധ്യതയെന്നാണ് അറിയിപ്പിൽ പറയുന്നത്.ഈ സാഹചര്യത്തിൽ 8 ജില്ലകളിലും മഞ്ഞ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് (2024 മാർച്ച് 7) പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38°C വരെയും , പത്തനംതിട്ട , ആലപ്പുഴ , തൃശ്ശൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, കൊല്ലം, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ( സാധാരണയെക്കാൾ 2 - 3 °C കൂടുതൽ ) ഉയരാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

0/Post a Comment/Comments