തലശ്ശേരി-മാഹി ബൈപ്പാസിലെ പാലത്തിന് മുകളില്‍നിന്ന് വീണ് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം


കണ്ണൂര്‍ :ഇന്നലെ ഉദ്ഘാടനം ചെയ്ത തലശ്ശേരി-മാഹി ബൈപ്പാസിലെ പാലത്തിന് മുകളില്‍നിന്ന് വീണ് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. തോട്ടുമ്മല്‍ സഹകരണ ബാങ്കിനു സമീപം ജന്നത്ത് വീട്ടില്‍ മുഹമ്മദ് നിദാല്‍ (18) ആണ് മരിച്ചത്.തലശ്ശേരി സെയ്ന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്.

ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ഉദ്ഘാടനം കഴിഞ്ഞ തലശ്ശേരി-മാഹി ബൈപ്പാസ് കൂട്ടുകാര്‍ക്കൊപ്പം സന്ദര്‍ശിക്കാനെത്തിയതായിരുന്നു മുഹമ്മദ് നിദാല്‍. കൂട്ടുകാര്‍ക്കൊപ്പമെത്തിയ നിദാല്‍ പാലങ്ങള്‍ക്കിടയിലെ വിടവ് ചാടിക്കടക്കാന്‍ ശ്രമിക്കുമ്പോള്‍ താഴേക്ക് വീഴുകയായിരുന്നു.

ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. നജീബിന്റെയും നൗഷിനയുടെയും മകനാണ്. സഹോദരി: നിദ.


0/Post a Comment/Comments