അടക്കാത്തോട് പൊട്ടനാനി കവലയിൽ ജനവാസ മേഖലയിൽ കണ്ട കടുവയെ പിടികൂടാൻ ആവാതെ വനം വകുപ്പ്.

കേളകം കഴിഞ്ഞ ദിവസം അടക്കാത്തോട് കരിയംകാപ്പിൽ റബർതോട്ടത്തിൽ കണ്ടെത്തിയ കടുവയെ ഞായറാഴ്ച വീണ്ടും വനപാലകർ കണ്ടെത്തി. എന്നാൽ ജനവാസമേഖലയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ച് പിടിക്കാനുള്ള ദൈത്യം വനം വകുപ്പിൻ്റെ മെല്ലെപ്പോക്ക് നയം മൂലം പരാജയപ്പെട്ടു.

 കരിയം കാപ്പിലെ കൃഷിയിടത്തിനോട് ചേർന്ന കൊക്ക പോലുള്ള സ്ഥലത്താണ്  ഞായറാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെ വീണ്ടും  കടുവയെ വനപാലകർ കണ്ടെത്തിയത്. കടുവ ജനവാസകേന്ദ്രത്തിലുണ്ടെന്ന് ഉറപ്പ് വരുത്തിയ കൊട്ടിയൂർ റെയിഞ്ച് ഫോറസ്റ്റ് അധികൃതർ സമീപത്ത് നിരീക്ഷണം ഏർപ്പെടുത്തി മേലധികാരികളെ അറിയിക്കുകയായിരുന്നു. 
എന്നാൽ രാവിലെ 11 മണിക്ക് കണ്ടെത്തിയ കടുവയെ മയക്ക് വെടിവെക്കാൻ വിദഗ്ദർ എത്തിയത് വൈകുന്നേരം ആറ് മണിയോടെയാണ്. 

ഇതിനിടെ കണ്ണൂർ ഡി എഫ് ഒ യും സഥലത്തെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ച ശേഷം സമീപത്ത് കൂട്ടം കൂടി നിന്ന ആളുകളെ ഇവർ  ഒഴിപ്പിച്ചു.  വനപാലകർ   കടുവ നിലയുറപ്പിച്ച ഭാഗത്തേക്ക് നീങ്ങിയ സമയം  കടുവ ഇവിടെ നിന്നും  മുകളിലേക്ക് ചാടിയെത്താൻ ശ്രമം നടത്തി. ഇതോടെ സംഘം പിന്നോട്ടേക്ക് മാറിയ ശേഷം മയക്കു വെടിവെക്കാനുള്ള ശ്രമത്തിലേക്ക് കടന്നു. എന്നാൽ  മയക്ക് വെടിവെക്കാനുള്ള ആറംഗസഘത്തോടൊപ്പം വനപാലകരും ചേർന്ന് സ്ഥലത്ത് ദീർഘനേരം പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.

 രാത്രി ഏഴരയോടെ ദൈത്യ സംഘം കടുവ താവളമാക്കിയ തോട്ടിലൂടെ പടക്കമെറിഞ്ഞും ,ശബ്ദമുണ്ടാക്കിയും നടത്തിയ തിരച്ചിലും വിഫലമായി. രണ്ട് ദിവസമായി പ്രദേശത്തെ ജനവാസ മേഖലയിൽ വട്ടമിട്ട കടുവയെ പിടികൂടാനാവാതെ വനം വകുപ്പ് ദൈത്യം പരാജയപ്പെട്ടതോടെ ജനങ്ങൾ  കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങി. ജനങ്ങൾ  വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു വെച്ച് രാത്രിയിലും പ്രതിഷേധിച്ചു..






0/Post a Comment/Comments