സ്വര്‍ണം കുതിപ്പ് തുടരുന്നു, സര്‍വകാല റെക്കോര്‍ഡ്


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിലെ റെക്കോര്‍ഡ് കുതിപ്പ് തുടരുന്നു. ഇന്നലെ ആദ്യമായി 48,000 കടന്ന പവന്‍ വില ഇന്ന് 120 രൂപ കൂടി ഉയര്‍ന്ന് 48,200ല്‍ എത്തി. ഗ്രാം വില 6025 രൂപ.

ഇന്നലെ പവന് 320 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ മാസം 15ന് 45,520 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് ഇടിഞ്ഞ ശേഷം സ്വര്‍ണവില തിരിച്ചുകയറുന്നതാണ് കണ്ടത്. 20 ദിവസത്തിനിടെ 2500 രൂപയിലധികമാണ് ഉയര്‍ന്നത്.






0/Post a Comment/Comments