ലോക്സഭാ തിരഞ്ഞെടുപ്പ്; ജില്ലയിലെ സ്‌ട്രോങ് റൂമുകള്‍ സജ്ജമായി

കണ്ണൂർ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വോട്ടിംഗ് മെഷീനുകളുടെയും അനുബന്ധ സാമഗ്രികളുടെയും സൂക്ഷിപ്പ്, സ്വീകരണ-വിതരണ കേന്ദ്രങ്ങള്‍ ജില്ലയില്‍ സജ്ജമായി .കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട പയ്യന്നൂര്‍ നിയോജക മണ്ഡലത്തിലെ എ കെ എ എസ് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, കല്ല്യാശ്ശേരി മണ്ഡലത്തിലെ മാടായി ഗവ. ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, 

കണ്ണൂര്‍ ലോകസഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ ടാഗോര്‍ വിദ്യാനികേതന്‍ ജി വി എച്ച് എസ് എസ്, ഇരിക്കൂര്‍ മണ്ഡലത്തില്‍ കുറുമാത്തൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, അഴീക്കോട് മണ്ഡലത്തില്‍ പള്ളിക്കുന്ന് കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിതാ കോളേജ്, 

കണ്ണൂര്‍ മണ്ഡലത്തില്‍ കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ധര്‍മ്മടം മണ്ഡലത്തില്‍ തോട്ടട എസ് എന്‍ ട്രസ്റ്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, മട്ടന്നൂര്‍ മണ്ഡലത്തില്‍ മട്ടന്നൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, പേരാവൂര്‍ മണ്ഡലത്തില്‍ തുണ്ടിയില്‍ സെന്റ് ജോസഫ് ഹൈസ്‌കൂള്‍, 

വടകര ലോക്‌സഭ മണ്ഡലത്തില്‍ ഉള്‍പ്പെട്ട തലശ്ശേരി നിയോജക മണ്ഡലത്തിലെ ഗവ.ബ്രണ്ണന്‍ കോളേജ്, കൂത്തുപറമ്പ് മണ്ഡലത്തില്‍ നിര്‍മലഗിരി കോളേജ് എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങള്‍. 

പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിക്കൂര്‍ നിയോജക മണ്ഡലങ്ങളിലെ കേന്ദ്രങ്ങളുടെ ചുമതല തളിപ്പറമ്പ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ (ഇ ആര്‍ ഒ ) കലാ ഭാസ്‌കറിനും കല്ല്യാശ്ശേരി, അഴീക്കോട്, കണ്ണൂര്‍, ധര്‍മ്മടം എന്നിവിടങ്ങളിലെ ചുമതല കണ്ണൂര്‍ ഇ ആര്‍ ഒ പ്രമോദ് പി ലാസറസിനും തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ ചുമതല തലശ്ശേരി ഇ ആര്‍ ഒ സി പി മണിക്കും മട്ടന്നൂര്‍, പേരാവൂര്‍ എന്നിവിടങ്ങളിലെ ചുമതല ഇരിട്ടി ഇ ആര്‍ ഒ വി എസ് ലാലിമോള്‍ക്കുമാണ് നല്‍കിയിട്ടുള്ളത്. 

വെള്ളിയാഴ്ച കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, കാസര്‍ഗോഡ് ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍, കണ്ണൂര്‍ അസിസ്റ്റന്റ് കലക്ടര്‍ അനൂപ് ഗാര്‍ഗ് എന്നിവരുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍, കല്ല്യാശ്ശേരി, തളിപ്പറമ്പ്, ഇരിക്കൂര്‍ നിയോജക മണ്ഡലങ്ങളിലെ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിച്ചിരുന്നു.


0/Post a Comment/Comments