പൊതുസ്ഥലങ്ങളിലെ മഴക്കാല പൂര്‍വ്വ ശുചീകരണം. മെയ് 15 നകം പൂര്‍ത്തികരിക്കണം.




കണ്ണൂർ:  ജില്ലയിലെ പൊതുസ്ഥലങ്ങളില്‍ തദ്ദേശസ്വയ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മെയ് 15 നകം പൂര്‍ത്തിയാക്കുവാന്‍ തിങ്കളാഴ്ച നടന്ന മാലിന്യ മുക്ത നവകേരളം മഴക്കാല പൂര്‍വ്വ ശുചീകരണ പുരോഗതി അവലോകന യോഗം തീരുമാനിച്ചു.


തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍  സെറീന എ റഹ്‌മാന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. മാലിന്യ മുക്ത നവകേരളവുമായി ബന്ധപ്പെട്ട് ബ്ലോക്ക് തല അവലോകന യോഗങ്ങള്‍ ബന്ധപ്പെട്ട ചാര്‍ജ് ഓഫീസറുടെ നേതൃത്വത്തില്‍ എല്ലാ മാസവും നടത്തുവാനും യോഗം തീരുമാനിച്ചു. 


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മിനി  എംസി എഫില്‍ നിന്നും എംസിഎഫിലേക്ക് മാലിന്യം നീക്കം ചെയ്യുന്നതിനുള്ള ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനും  ബന്ധപ്പെട്ട ഏജന്‍സികള്‍ എംസിഎഫില്‍ നിന്നും  മാലിന്യ സംസ്‌കരണ കേന്ദ്രത്തിലേക്ക് മാലിന്യം എത്തിക്കുന്നതിനുള്ള ലിഫ്റ്റിങ് പ്ലാനും ജോയിന്റ് ഡയറക്ടര്‍  എല്‍ എസ് ജി ഡി ക്ക്   മെയ് എട്ടിനകം  കൈമാറുന്നതിനുള്ള നിര്‍ദ്ദേശം നല്‍കുന്നതിനും യോഗം തീരുമാനിച്ചു.


ശുചിത്വ മിഷന്‍ ജില്ലാ മിഷന്‍  കോ ഓര്‍ഡിനേറ്റര്‍ കെ എം സുനില്‍കുമാര്‍, നവകേരളം കര്‍മ്മ പദ്ധതി  ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, കില ജില്ലാ ഫെസിലിറ്റേറ്റര്‍ പി വി രത്‌നാകരന്‍,  വിവിധ  വകുപ്പിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.


0/Post a Comment/Comments