കൊട്ടിയൂർ വൈശാഖ മഹോത്സവം;നീരഴുന്നള്ളത്ത് ചടങ്ങ് നടത്തി,.മെയ് 21 നാണ് നെയ്യാട്ടവും ,മുതിരേരി വാൾ വരവും

 



ഇടവത്തിലെ മകംനാളായ അക്കര മണിത്തറയിലെ സ്വയംഭൂവിലേക്ക് നീരഴുന്നള്ളത്ത് ചടങ്ങ് നടത്തി. വൈശാഖ മഹോത്സവത്തിന് മുമ്പ് അടിയന്തരയോഗക്കാരും ആചാര്യന്മാരും സ്ഥാനികരും സമുദായയുടെയും ജന്മശാന്തിയുടെ നേതൃത്വത്തിൽ അക്കരെ പ്രവേശിക്കുന്ന ചടങ്ങാണ് നീരെഴുന്നള്ളത്ത് .വ്യാഴാഴ്ച കോട്ടയം തെരുവിലെ തിരൂർകുന്നിൽ നിന്ന് പുറപ്പെട്ട മണിയൻ ചെട്ടിയാന്റെ വിളക്കു തിരി എഴുന്നള്ളത്ത് കൊട്ടിയൂർ ക്ഷേത്രത്തിൽ എത്തിയതോടെ ഒറ്റപ്പിലാൻ,ആശാരി,പുറംകലയൻ കൊല്ലൻ, സ്ഥാനികർ ചേർന്ന് ഇക്കര നടയിലും മന്ദംഞ്ചേരിയിലെ ബാബലിക്കരയിലും തണ്ണീർ കുടി ചടങ്ങ് നടത്തി. അതിനുശേഷം അടിയന്തരയോഗം ഇക്കര ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു പ്രത്യേക വഴികളിലൂടെ നടന്ന മന്ദംഞ്ചേരിയിൽ എത്തി.മന്ദംചേരി ഉരുളിക്കുളത്തിനു സമീപത്തു നിന്നും കൂവയില ശേഖരിച്ച് സംഘം ബാവലി കരയിൽ എത്തിയപ്പോൾ തണ്ണീർകുടി പൂർത്തിയാക്കിയ ഒറ്റപ്പിലാൻ ആശാരി പുറംകലയൻ എന്നീ സ്ഥാനികർ മറുകരയിൽ അടിയന്തരയോഗത്തെ കാത്തുനിൽക്കുകയും അനുമതി വാങ്ങി ബാവലിയിൽ മുങ്ങി അക്കരെ സന്നിധാനത്തിൽ പ്രവേശിച്ചു. . അവർ തിരുവഞ്ചറ കടന്ന് മണിത്തറയുടെ കിഴക്കുഭാഗത്ത് നിലയുറപ്പിച്ചപ്പോൾ സമുദായി കൃഷ്ണ മുരളി, ജന്മ ശാന്തി പടിഞ്ഞീറ്റ ശ്രീറാം നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ അടിയന്തരയോഗക്കാരും അവകാശികളും മണിത്തറയിൽ എത്തി കൂവയില കുമ്പിൾ രൂപത്തിലാക്കി അതിൽ ശേഖരിച്ച ബാവലിതീർത്ഥം ജന്മ ശാന്തി സ്വയംഭൂവിൽ അഭിഷേകം ചെയ്ത് സാഷ്ടാംഗ പ്രണാമം നടത്തി.തുടർന്ന് അമ്മാറക്കൽ തറ വണങ്ങി സംഘം തിരികെ പോന്നു. രാത്രി ഇക്കരെ സന്നിധാനത്തിലെ ആയില്യാർക്കാവിൽ ഗൂഢപൂജയും അപ്പട നിവേദ്യവും നടത്തും. ഈ വർഷത്തെ കൊട്ടിയൂർ വൈശാഖ മഹോത്സവം മെയ് 21 നെയ്യാട്ടത്തോടെ ആരംഭിച്ച് ജൂൺ 17 തൃക്കലശാട്ടോടെ സമാപിക്കും.സ്ത്രീകൾക്ക് മെയ് 23 മുതൽ ജൂൺ 13 ഉച്ചവേലി വരെയാണ്പ്രവേശനഅനുമതി.മെയ് 21 നാണ്നെയ്യാട്ടം.


0/Post a Comment/Comments