ഓപ്പറേഷൻ പി ഹണ്ട് 24.1; രജിസ്റ്റർ ചെയ്തത് 16 കേസുകൾ


കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഇന്റർനെറ്റില്‍ തിരയുകയും ഡൗണ്‍ലോഡ് ചെയ്യുകയും ശേഖരിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി സൈബർ ഡിവിഷന്റെ നടത്തിയ പരിശോധനയില്‍ 16 കേസ്സുകള്‍ രജിസ്റ്റർ ചെയ്തു.സ്മാർട്ട് ഫോണുകള്‍ ഉള്‍പ്പെടെ 57 ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട് എന്ന് കേരളപൊലീസ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റില്‍ വ്യക്തമാക്കി.

ഓപ്പറേഷൻ പി ഹണ്ട് 24.1 എന്ന പേരില്‍ മെയ് 12 ന് രാവിലെ ഏഴു മണിക്കാണ് സംസ്ഥാനവ്യാപകമായി പരിശോധന ആരംഭിച്ചത്. സൈബർ ഡിവിഷനിലെ പൊലീസ് ഉദ്യോഗസ്ഥരെ കൂടാതെ വിവിധ ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘങ്ങളും പരിശോധനയില്‍ പങ്കെടുത്തു.

*കേരള പൊലീസിന്റെ ഫേസ്ബുക് പോസ്റ്റ്*

കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഇന്റർനെറ്റില്‍ തിരയുകയും ഡൗണ്‍ലോഡ് ചെയ്യുകയും ശേഖരിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി സൈബർ ഡിവിഷന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയെത്തുടർന്ന് 16 കേസ്സുകള്‍ രജിസ്റ്റർ ചെയ്തു. സ്മാർട്ട് ഫോണുകള്‍ ഉള്‍പ്പെടെ 57 ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.

ഓപ്പറേഷൻ പി ഹണ്ട് 24.1 എന്ന പേരില്‍ മെയ് 12 ന് രാവിലെ ഏഴു മണിക്കാണ് സംസ്ഥാനവ്യാപകമായി പരിശോധന ആരംഭിച്ചത്.

സൈബർ ഡിവിഷനിലെ പോലീസ് ഉദ്യോഗസ്ഥരെ കൂടാതെ വിവിധ ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘങ്ങളും പരിശോധനയില്‍ പങ്കെടുത്തു.


0/Post a Comment/Comments