ജൂണ്‍ മൂന്നിന് പ്രവേശനോത്സവം, സംസ്ഥാന തല ഉദ്ഘാടനം എറണാകുളത്ത്; 28ന് വിദ്യാഭ്യാസ കോണ്‍ക്ലേവ്

തിരുവനന്തപുരം:അടുത്ത അധ്യയനവര്‍ഷത്തെ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം എറണാകുളത്ത്. ജൂണ്‍ മൂന്നിന് എറണാകുളം ഗവ. ഗേള്‍സ് സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന തല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.

ഈ മാസം 28ന് തിരുവനന്തപുരത്ത് വിദ്യാഭ്യാസ കോണ്‍ക്ലേവ് നടത്തും. എസ്എസ്എസ്എല്‍സി പരീക്ഷ നിലവാരം ഉയര്‍ത്തുന്നത് സംബന്ധിച്ച് കോണ്‍ക്ലേവ് ചര്‍ച്ച നടത്തും. നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകര്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

അടുത്ത അധ്യയന വര്‍ഷം സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് നേരത്തെ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. പ്രവേശനോത്സവത്തിന് മുന്നോടിയായി സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അറ്റകുറ്റ പണികള്‍ നടത്തണമെന്നും കഴിഞ്ഞ ദിവസം ചേര്‍ന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു.


0/Post a Comment/Comments