സർവീസുകൾ ഇന്നും മുടങ്ങി; റദ്ദാക്കിയത് 5 എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ


കൊച്ചി: ജീവനക്കാരുടെ സമരം ഒത്തുതീർപ്പായിട്ടും എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ മുടങ്ങുന്നത് തുടരുന്നു. ഇന്ന് അഞ്ച് വിമാനങ്ങൾ റദ്ദാക്കി.

നെടുമ്പാശ്ശേരി, കരിപ്പൂർ, കണ്ണൂർ വിമാനത്തവളങ്ങളിൽ നിന്നു പുറപ്പെടേണ്ട വിമാനങ്ങളാണ് റദ്ദാക്കിയത്. കരിപ്പൂർ, നെടുമ്പാശ്ശേരി എന്നിവിടങ്ങളിൽ നിന്നു രണ്ട് വീതം വിമാനങ്ങളും കണ്ണൂരിൽ നിന്ന് ഒരു വിമാനവും റദ്ദാക്കിയതിൽ ഉൾപ്പെടുന്നു.

കരിപ്പൂരിൽ നിന്നു ജിദ്ദ, ദുബായ് വിമാനങ്ങളും നെടുമ്പാശ്ശേരിയിൽ നിന്നുള്ള ദമാം, ബ​ഹ്റൈൻ വിമാനങ്ങളുമാണ് റദ്ദാക്കിയത്. കണ്ണൂരിൽ നിന്നു മസ്കറ്റിലേക്കുള്ള വിമാനവും റദ്ദാക്കി. സമരം പിൻവലിച്ചെങ്കിലും സർവീസുകൾ പൂർണമായും സാധാരണ നിലയിലാകാത്തതാണ് വിമാനങ്ങൾ റദ്ദാക്കാൻ കാരണം.






0/Post a Comment/Comments