കേരളത്തില്‍ അനുഭവപ്പെടുന്ന കടുത്ത ചൂടിന് ആശ്വാസമായി മറ്റന്നാൾ (മെയ് 8) മുതല്‍ സംസ്ഥാനത്ത് വേനൽമഴ ലഭിച്ചു തുടങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷർ. മെയ് 7 ന് ശേഷം വേനല്‍ മഴ തുടങ്ങുമെന്ന് സ്വകാര്യ കാലാവസ്ഥാ വെബ്സൈറ്റായ മെറ്റ്ബീറ്റ് വെതര്‍ റിപ്പോർട്ട് ചെയ്തു.
വടക്കന്‍ കേരളത്തിൽ ഉള്‍പ്പെടെ വേനല്‍ മഴ ലഭിക്കും. കടുത്ത ചൂടില്‍ വലയുന്ന പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മഴ ലഭിക്കും. ഇടിയോടെ ശക്തമായ മഴയോ അതിശക്തമായ മഴയോ ആണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ ലഭിക്കുക. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷവും വൈകിട്ടും രാത്രിയിലുമായി കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ മഴ ലഭിക്കുമെന്നാണ് സൂചനപാലക്കാട്ടും മലപ്പുറത്തിന്റെയും കോഴിക്കോടിന്റെയും ചില ഭാഗങ്ങളിലുമാണ് ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. വ്യാഴാഴ്ച തെക്കന്‍, മധ്യ ജില്ലകളിലും വെള്ളിയാഴ്ച കണ്ണൂര്‍ വരെയുള്ള വടക്കന്‍ ജില്ലകളിലും മഴ ലഭിക്കും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ തെക്കന്‍, മധ്യ കേരളത്തിലാണ് കൂടുതല്‍ വേനല്‍ മഴ പ്രതീക്ഷിക്കുന്നത്. വിവിധ ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചേക്കാം. ശനിയാഴ്ചയും വേനല്‍ മഴ കേരളത്തിലെ എല്ലാ ജില്ലകളിലും പ്രതീക്ഷിക്കാം
ചൂടിന് കുറവുണ്ടാകുമെന്നും മെറ്റ്ബീറ്റ് വെതര്‍ സ്ഥാപകനും കാലാവസ്ഥാ നിരീക്ഷകനുമായ വെതര്‍മാന്‍ കേരള പറയുന്നു. മെയ് 3 ന് ശേഷം ദക്ഷിണേന്ത്യയില്‍ ഉള്‍പ്പെടെ അന്തരീക്ഷ മാറ്റങ്ങള്‍ ദൃശ്യമായിരുന്നു.
അന്തരീക്ഷത്തിലെ മധ്യ ഉയരത്തിലെ (മിഡ് ലെവല്‍) കാറ്റിന്റെ ഗതിമുറിവും ഉത്തരേന്ത്യയില്‍ നിന്നുള്ള വരണ്ട ഉഷ്്ണക്കാറ്റിന്റെ വിതരണത്തിലുണ്ടായ കുറവുമാണ് കേരളത്തില്‍ ഉഷ്ണതരംഗം കുറയാന്‍ ഇടയാക്കിയത്. ഇന്ത്യയുടെ കിഴക്കേ മേഖല വഴി ബംഗാളില്‍ നിന്ന് തമിഴ്‌നാടിന്റെ മധ്യ പടിഞ്ഞാറ് ഭാഗം വരെ നീളുന്ന ന്യൂനമര്‍ദപാത്തിയും അതോടനുബന്ധിച്ചുള്ള കാറ്റിന്റെ അഭിസരണ മേഖലയും ആണ് വേനല്‍ മഴ എന്ന പ്രീ മണ്‍സൂണ്‍ മഴക്ക് അനുകൂലമാകുകയെന്നും വെതര്‍മാന്‍ കേരള പറയുന്നു.
Post a Comment