കൊടൈക്കനാലില്‍ 61ാം പുഷ്പമേളയും വസന്തോത്സവവും ആരംഭിച്ചു. 10 ദിവസങ്ങള്‍ നീളുന്ന മേള 26ന് അവസാനിക്കും.
ബ്രൈന്റ് പാര്‍ക്കില്‍ പൂക്കള്‍ കൊണ്ട് നിര്‍മ്മിച്ച മയില്‍, പൂവന്‍ കോഴി, പച്ചക്കറികള്‍ കൊണ്ട് നിര്‍മ്മിച്ച ഡ്രാഗണ്‍, ചിമ്പാന്‍സി തുടങ്ങിയവയാണ് പ്രധാന ആകര്‍ഷണം.
പുഷ്പമേളയില്‍ 42 ഇനം പൂക്കളുടെ ഏകദേശം അഞ്ച് ലക്ഷം ചെടികളാണ് പുഷ്പിച്ച് നില്‍ക്കുന്നത്.
വസന്തോത്സവ പരിപാടികള്‍ 26 വരെ കൊടൈക്കനാലിലെ പ്രധാന ഭാഗങ്ങളില്‍ നടക്കും.
മീന്‍ പിടിത്ത മത്സരം, ബോട്ടിംഗ് മത്സരം, ചിലമ്പാട്ടം, താറാവ് പിടിത്ത മത്സരം, ഗ്രാമീണ കലാ പരിപാടികള്‍, ശ്വാന പ്രദര്‍ശനം, തപ്പാട്ടം, തുടങ്ങിയ പലതരം കലാ കായിക മത്സരങ്ങളും നടക്കും.
Post a Comment