പടിയൂർ: സഹോദരന്റെ അക്രമത്തിൽ പരിക്കേറ്റയാൾ മരിച്ചു. പടിയൂർ പഞ്ചായത്തിലെ ചാളംവയൽ കോളനിയിൽ രാജീവൻ (45) ആണ് കൊല്ലപ്പപെട്ടത്. തിങ്കൾ വൈകുന്നേരം 7. 30 ഓടെയാണ് സംഭവം. സഹോദരൻ സജീവൻ (40) ന്റെ കുത്തേറ്റാണ് രാജീവൻ കൊല്ലപ്പെട്ടത്.
മദ്യലഹരിയിൽ തർക്കത്തിൽ ഏർപ്പെട്ട ഇരുവരും പരസ്പരം ആക്രമിക്കുകയായിരുന്നു. നേരത്തെയും ഇരുവരും തർക്കത്തിൽ ഏർപ്പെട്ടിരുന്നു. കുത്തേറ്റ രാജീവന് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ എത്തിച്ചു. ഇരിക്കൂർ പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു.അക്രമത്തിനുള്ളകാരണംവ്യക്തമല്ല
Post a Comment