കത്തിയെരിയുന്ന വേനലിലെ പ്രതികൂല കാലാവസ്ഥയിലും നൂറ് മേനി വിളഞ്ഞ് കാഷ്യു കിംഗ്.മറ്റിനം കശുമാവുകൾ കാലാവസ്ഥ വ്യതിയാനം മൂലം ഉൽപാദനം കുറയുകയും, കൃഷികരിഞ്ഞുണങ്ങുകയും ചെയ്തപ്പോൾ കശുമാവ് കർഷകർക്ക് വാഗ്ദാനമായി അടക്കാത്തോട്ടിലെ പടിയക്കണ്ടത്തിൽ ജിജു തയ്യാറാക്കിയ കാഷ്യു കിംഗ് എന്ന ഇനം കശുമാവ് നിറയെ കായ്ച്ച് നിൽക്കുന്നത് കർഷകർക്കും പ്രതീക്ഷയാവുന്നു.കാർഷിക മേഖലയിൽ വൈവിധ്യകൃഷിയിൽ ശ്രദ്ധ ചെലുത്തുന്ന കർഷകർക്ക്
അടക്കാത്തോട്ടിലെ പടിയക്കണ്ടത്തിൽ ജിജു എന്ന യുവകർഷകൻ പുതിയ ഒരിനം കശുമാവ് പരിചയപ്പെടുത്തിയിരുന്നു. നിറയെ കായ്ഫലമുള്ള കാഷ്യു കിംഗ് എന്ന ഇനം കശുമാവ് നിറയെ കായ്ച്ച് നിൽക്കുന്നത് ജിജുവിൻ്റെ കശുമാവ് തോട്ടത്തിൽ തന്നെയാണ്. തൻ്റെ മൂന്നര ഏക്ര കൃഷിയിടത്തിൽ കശുമാവുകളുടെ രാജാവായി സ്വന്തമായി വികസിപ്പിച്ചെടുത്ത കാഷ്യു കിംഗ് കശുമാവ് തൈകളിലെ വിളവെടുപ്പ് കാലമാണിപ്പോൾ. സ്വന്തം നഴ്സറിയിൽ ഗ്രാഫ്റ്റ് ചെയ്ത് സജ്ജമാക്കി സ്വന്തം കൃഷിയിടത്തിൽ നട്ടുവളർത്തി വിളയിച്ചയിനമായ കാഷ്യു കിംഗ് നിറയെ കായ്ഫലം തരുന്ന ഇനമെന്ന് കർഷകരെ വിശ്വാസയോഗ്യമായി പരിചയപ്പെടുത്തുകയാണ് ജിജു. രണ്ടര പതിറ്റാണ്ടായി സ്വന്തമായി കാർഷിക തൈകൾക്കായുള്ള നഴ്സറി നടത്തുകയും, മിസ്റ്റ് - ഡ്രിപ്പ് ഇരിഗേഷൻ പദ്ധതികൾ സംസ്ഥാനത്തിനകത്തും ,പുറത്തുമായി വിവിധയിടങ്ങളിൽ സംവിധാനിക്കുകയും ചെയ്യുന്ന ജിജു കർഷകർക്ക് സുപരിചിതനാണ്. തൻ്റെ മൂന്നര ഏക്കർ കൃഷിയിടത്തിൽ വികസിപ്പിച്ചെടുത്ത കശുമാവിലെ സമൃദ്ധമായ വിളവ് കാണാൻ നിരവധി പേർ എത്തുന്നതായി ജിജു പറഞ്ഞു. തൈകൾ നട്ട് രണ്ടാം വർഷം മുതൽ വിളവെട്ടക്കാവുന്ന കശുമാവിൽ നിന്ന് ശേഖരിക്കുന്ന കശുവണ്ടി 80 എണ്ണം മാത്രം തൂക്കിയാൽ ഒരു കിലോ ലഭിക്കും. തുടക്കം മുതൽ ഒടുക്കം വരെ വിളവ് ലഭിക്കും.
.കർണാടക, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിൽ വൈവിധ്യകൃഷി നടത്തി ലഭിച്ച അനുഭവ സമ്പത്താണ് പുതിയ കൃഷി ഇനങ്ങൾ കണ്ടെത്താൻ ജിജുവിന് പ്രചോദനം. കണ്ണൂരിൻ്റെ മലയോര മേഖലകളിലും, മറ്റ് ജില്ലകളിലും, കർണ്ണാടകയുടെ വിവിധ മേഖലകളിലും കാഷ്യു കിംഗ് ഇനം കശുമാവുകൾ നിറയെ കായ്ഫലം ലഭിച്ച് തുടങ്ങിയതായും അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
Post a Comment