കൊച്ചിയില്‍ നിന്നും കണ്ണൂരില്‍ നിന്നുമുള്ള എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കി. കൊച്ചിയില്‍ നിന്നുള്ള നാലും കണ്ണൂരില്‍ നിന്നുള്ള മൂന്നും സര്‍വീസുകളാണ് റദ്ദാക്കിയത്.
വിമാനസര്‍വീസുകള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതിനെത്തുടര്‍ന്ന് യാത്രക്കാര്‍ പ്രതിസന്ധിയിലായി. എയര്‍ ഇന്ത്യ ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്നാണ് സര്‍വീസകുള്‍ മുടങ്ങിയതെന്നാണ് വിവരം.
അബുദാബി, മസക്കറ്റ്, ഷാര്‍ജ വിമാനങ്ങളാണ് റദ്ദാക്കിയത്. വിമാനങ്ങള്‍ റദ്ദാക്കിയതോടെ നൂറുകണക്കിനു യാത്രക്കാരാണ് അര്‍ധരാത്രി വിമാനത്താവളത്തില്‍ കുടുങ്ങിയത്.
വിമാനത്താവളത്തില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. ഇരിക്കാന്‍ പോലും സ്ഥലമില്ലാതെ മണിക്കൂറുകളോളം യാത്രക്കാര്‍ കൊച്ചി കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങി.
Post a Comment