ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം; അച്ഛനും രണ്ടുമക്കളും മരിച്ചു


മഞ്ചേശ്വരം കുഞ്ചത്തൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അച്ഛനും രണ്ടുമക്കളും മരിച്ചു. കാറിൽ സഞ്ചരിച്ചിരുന്ന തൃശൂർ ഇരിങ്ങാലക്കുട സ്വദേശികളായ ശിവകുമാ‌ർ‌ (54), ശരത് (23), സൗരവ് (15) എന്നിവരാണ് മരിച്ചത്. മൂന്നുപേരും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. 

കാസർകോട് നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ആംബുലൻസും മംഗളൂരുവിൽ നിന്ന് കാസകോടേയ്ക്ക് വരികയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി ഉഷ, ഒപ്പമുണ്ടായിരുന്ന ശിവദാസ്, ആംബുലൻസ് ഡ്രെെവർ എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.

0/Post a Comment/Comments