കൊട്ടിയൂർ വൈശാഖോത്സവം,നീരെഴുന്നള്ളത്ത് ഇന്ന്





ഇടവത്തിലെ മകം നാളായ ഇന്ന് അക്കരെ വൈശാഖ മഹോത്സവത്തിന് മുന്നോടിയായുള്ള നീരെഴുന്നള്ളത്ത് ഇന്ന് നടക്കും.വൈശാഖ ഉത്സവത്തിന് മുമ്പായി അടിയന്തര യോഗക്കാരും ആചാര്യന്മാരും സ്ഥാനികരും സമുദായിയുടെയും ജന്മശാന്തിയുടെയും നേതൃത്വത്തിൽ അക്കരെ പ്രവേശിക്കുന്ന ചടങ്ങാണ് നീരെഴുന്നള്ളത്ത്.കോട്ടയം തെരുവിലെ തിരുർ കുന്നിൽ നിന്ന് പുറപ്പെട്ട മണിയൻ ചെട്ടിയാന്റെ വിളക്കുതിരി എഴുന്നള്ളത്ത് ഇക്കരെ കൊട്ടിയൂരിലെത്തി.തുടർന്ന് ഒറ്റപ്പിലാൻ,കാടൻ,പുറങ്കലയൻ,ആശാരി,കൊല്ലൻ സ്ഥാനികർ ചേർന്ന് ഇക്കരെ നടയിലും മന്ദംചേരിയിലെ ബാവലിക്കരയിലും തണ്ണീർ കുടി ചടങ്ങ് നടത്തും.അടിയന്തര യോഗം ഇക്കരെ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് മന്ദംചേരിയിലെത്തി ഉരുളിക്കുളത്തിന് സമീപത്ത് നിന്ന് കൂവയിലകൾ ശേഖരിക്കും.ബാവലിക്കരയിലെത്തുമ്പോൾ ഒറ്റപ്പിലാൻ,ആശാരി,പുറങ്കലയൻ എന്നീ സ്ഥാനികർ മറുകരയിൽ അടിയന്തര യോഗത്തെ കാത്തു നിൽക്കുകയും അനുമതി വാങ്ങി അക്കരെ സന്നിധാനത്തിൽ പ്രവേശിക്കും.തിരുവൻചിറ കടന്ന് മണിത്തറയുടെ കിഴക്ക് ഭാഗത്ത് നിലയുറപ്പിക്കുമ്പോൾ സമുദായി,ജന്മശാന്തി സ്ഥാനികരുടെ നേതൃത്വത്തിൽ അടിയന്തര യോഗക്കാരും അവകാശികളും മണിത്തറയിലെത്തും.കൂവയില കുമ്പിളിൽ ശേഖരിച്ച ബാവലിതീർത്ഥം ജന്മശാന്തി സ്വയംഭൂവിൽ അഭിഷേകം ചെയ്യും.രാത്രി ഇക്കരെ സന്നിധാനത്തിലെ ആയില്യാർ കാവിൽ ഈ വർഷത്തെ രണ്ടാമത്തെ പൂജയും അപ്പട നിവേദ്യവും നടത്തും.മെയ് 21 നാണ് നെയ്യാട്ടം.മെയ് 23 മുതൽ സ്ത്രീകൾക്ക് അക്കരെ സന്നിധിയിൽ പ്രവേശിക്കാം.



0/Post a Comment/Comments