കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി കേളകം കൊട്ടിയൂർ കണിച്ചാർ ടൗണുകളിലെ ഗതാഗത പരിഷ്കരണത്തിനായി കേളകം പോലീസിന്റെ നേതൃത്വത്തിൽ യോഗം വിളിച്ചു ചേർത്തു. കേളകം പോലീസ് സ്റ്റേഷനിൽ നടന്ന യോഗത്തിൽ എസ് എച്ച് ഒ പ്രവീൺകുമാർ,കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യൻ,കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി ടി അനീഷ് ,എസ് ഐ രമേശൻ,എസ് ഐ സജേഷ് കോളയാട് എന്നിവർ നേതൃത്വം നൽകി.വ്യാപാരികൾ ഓട്ടോറിക്ഷ തൊഴിലാളികൾ എന്നിവരുടെ യോഗമാണ് പോലീസ് വിളിച്ചു ചേർത്തത്.വൈശാഖ മഹോത്സവം കഴിയുന്നതുവരെ കേളകം ടൗണിൽ ഉള്ള ഓട്ടോറിക്ഷകൾ അടക്കാത്തോട് റോഡിലേക്ക് മാറ്റി പാർക്ക് ചെയ്യണമെന്ന് യോഗത്തിൽ തീരുമാനിച്ചു.കൂടാതെ കേളകം ടൗണിൽ സ്വകാര്യ വാഹനങ്ങൾ റോഡരികിൽ നിർത്തിയിടാൻ പാടില്ല.
അടക്കാത്തോട് റോഡിൽ നിർത്തിയിടുന്ന ബസ് കേളകം ബസ്റ്റാന്റിലേക്ക് മാറ്റണം.
ടാക്സി വാഹനങ്ങൾ വെള്ളൂന്നി റോഡിലേക്കും മാറ്റി പാർക്ക് ചെയ്യണം
സമാന്തര റോഡുകളിൽ സൂചന ബോർഡുകൾ സ്ഥാപിക്കും
കൊട്ടിയൂർ പാമ്പറപ്പാനിലും ചുങ്കക്കുന് ടൗണിലും ഓട്ടോറിക്ഷ പാർക്കിംഗ് അനുവദിക്കില്ല.
കൾച്ചർ ടൗണിൽ അനാവശ്യമായി സ്വകാര്യ വാഹനങ്ങൾ റോഡരികിൽ നിർത്തിയിടാൻ പാടില്ല
കൊട്ടിയൂർ പഞ്ചായത്തിലെ ഗണപതി പുറത്ത് റോഡിനോട് ചേർന്ന് സ്ഥാപിച്ച ബോട്ടിൽ ബൂത്ത് മാറ്റി സ്ഥാപിക്കുമെന്ന് പഞ്ചായത്തിനോട് ആവശ്യപ്പെടും
നീണ്ടു നോക്കി ടൗണിൽ വിശേഷങ്ങളിലും ശരി ഞായർ ദിവസങ്ങളിലും ഓട്ടോറിക്ഷ പാർക്ക് ചെയ്യാൻ പാടില്ല
രാത്രികാലങ്ങളിൽ സർവീസ് നടത്തുന്ന വാഹനങ്ങൾക്ക് പാസ് നൽകുന്ന കാര്യം പരിഗണനിൽ ആണെന്ന് പോലീസ് അറിയിച്ചു
വൈശാഖ മഹോത്സവ കാലയളവിൽ ചരക്ക് വാഹനങ്ങൾക്ക്
കൊട്ടിയൂർ വഴിയുള്ള ഗതാഗത നിരോധനം ഏർപ്പെടുത്താനും യോഗത്തിൽ തീരുമാനിച്ചു
Post a Comment