ഇരിട്ടി: മുൻകരുതലുകളും പുതിയ സംവിധാനങ്ങളും ഒരുക്കാതെ ഡ്രൈവിംഗ് സ്കൂൾ മേഖലയെ തകർക്കുവാനുള്ള സർക്കാരിൻ്റെ തീരുമാനത്തിനെതിരെ ഡ്രൈവിംഗ് സ്കൂൾ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ തുടരുന്ന പ്രതിഷേധം മൂലം ഇരിട്ടിയിൽ ഡ്രൈവിംഗ് ടെസ്റ്റ് അഞ്ചാം ദിവസവും മുടങ്ങി. കഴിഞ്ഞദിവസം സിഐടിയു സമരത്തിൽ നിന്ന് പിന്മാറിയെങ്കിലും പ്രാദേശികതലത്തിൽ സിഐടിയു ഇപ്പോഴും സമരത്തിലാണ്. ഇരിട്ടിയിൽ സിഐടിയു ഉൾപ്പെടെയുള്ള സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽബി ആണ് തിങ്കളാഴ്ച പ്രതിഷേധം നടന്നത്. ഡ്രൈവിംഗ് ടെസ്റ്റ് വെട്ടിക്കുറച്ചും ടെസ്റ്റ് ഗ്രൗണ്ട് സർക്കാർ ഒരുക്കി നൽകാതെയും ലൈസൻസ് എടുക്കുന്നവരെയും ഡ്രൈവിംഗ് സ്കൂൾ ഉടമകളെയും ജീവനക്കാരെയും ബുദ്ധിമുട്ടിക്കുന്ന സമീപനം സർക്കാർ തിരുത്തണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. ഇരിട്ടിയിൽ നടന്ന പ്രതിഷേധത്തിന് ഇ. കെ. സോണി, ടി.എൻ. ജയേഷ്, എൻ. കെ. അനീഷ്, സക്കീർ, ജിഷിൽ എന്നിവർ നേതൃത്വം നൽകി.
Post a Comment