ഹയർ സെക്കന്ററി അധ്യാപക സ്ഥലമാറ്റ സർക്കുലർ പിൻവലിക്കാൻ നടപടിതിരുവനന്തപുരം: ഹയർ സെക്കന്ററി അധ്യാപക സ്‌ഥലംമാറ്റ പട്ടിക ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പിൻവലിക്കാൻ ഒരുങ്ങുന്നു. സർക്കുലർ പിൻവലിക്കുമെന്ന് ഇന്നലെ പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർ എസ്. ഷാനവാസ്‌ കോടതിയിൽ വ്യക്തമാക്കിയിരുന്നു. സ്ഥലംമാറ്റ പട്ടിക കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ റദ്ധാക്കിയിട്ടും ഹൈക്കോടതി ഉത്തരവിൻ്റെ മറവിൽ ഉത്തരവ് നടപ്പാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ശ്രമിച്ചതിനെ തുടർന്ന് കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ചതോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ 4ന് ഇറക്കിയ സർക്കുലർ പിൻവലിക്കാൻ തീരുമാനിച്ചത്. 

സർക്കുലർ പിൻവലിക്കുമെന്ന് എസ്. ഷാനവാസ്‌ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. ഈ കേസ് 21ന് പരിഗണി ക്കാനായി മാറ്റിവച്ചിരിക്കുകയാണ്. ഇതര ജില്ലകളിൽ ജോലി ചെയ്യുന്നവർക്ക് ചട്ടപ്രകാരം വെയ്‌റ്റേജ് നൽകി സ്ഥലംമാറ്റ പട്ടിക തയാറാക്കണമെന്നായിരുന്നു ഒക്ടോബറിൽ കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധി വന്നത്. എന്നാൽ ഇതിനു വിരുദ്ധമായ പട്ടിക പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയതോടെയാണ് ഒരുവിഭാഗം അധ്യാപകർ കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. 

പട്ടിക സ്‌റ്റേചെയ്‌തതോടെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ മാസം 12ന് കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ പട്ടിക റദ്ദാക്കി. ചട്ടപ്രകാരമുള്ള പുതിയ പട്ടികയുടെ കരട് ഒരു മാസത്തിനുള്ളിൽ പ്രസിദ്ധീകരിക്കാനും അതിലുള്ള പരാതികൾ പരിഗണിച്ചുള്ള അന്തിമ പട്ടികയുടെ അടി സ്‌ഥാനത്തിൽ പുതിയ അധ്യയന വർഷം ആരംഭിക്കും മുൻപേ സ്ഥലംമാറ്റം നടപ്പാക്കാനുമാണ് കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടത്. 

എന്നാൽ ഈ ഉത്തരവ് വരും മുൻപേ ഏതാനും അധ്യാപകർ ഹൈക്കോടതിയെ സമീപിച്ചു. ജൂൺ 3ന് കേസ് വീണ്ടും പരിഗ ണിക്കും വരെ ഇവരുടെ കാര്യത്തിൽ മറ്റു നടപടികൾ പാടില്ലെ ന്നായിരുന്നു ഉത്തരവ്. എന്നാൽ ഇതു മറയാക്കി, ജോലി ചെയ്യുന്ന സ്‌കൂളുകളിൽ നിന്നു വിടുതൽ വാങ്ങിയവരെല്ലാം പുതിയ സ്കൂളുകളിൽ ജോലിയിൽ പ്രവേശി ക്കണമെന്ന് കഴിഞ്ഞ മാസം 4ന് പൊതു വിദ്യാഭ്യാസ ഡയറക്ട‌ർ സർക്കുലർ ഇറക്കുകയായിരുന്നു.
0/Post a Comment/Comments