എസ് എസ് എൽ സി പരീക്ഷയിൽ വിജയ ശതമാനത്തിൽ കണ്ണൂർ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനത്ത്

കണ്ണൂർ: ഈ വർഷത്തെ സംസ്ഥാന എസ്എസ്എൽസി പരീക്ഷാഫലത്തിൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം നേടി ശ്രദ്ധേയമായ നേട്ടം കൈവരിച്ച മുഴുവൻ സ്കൂളുകളെയും വിദ്യാർത്ഥികളെയും ജില്ല പഞ്ചായത്ത് അഭിനന്ദിച്ചു.

  ഈ വർഷം ജില്ലയിൽ എസ്എസ്എൽസി പരീക്ഷ എഴുതിയ 103 ഗവൺമെന്റ് സ്കൂളുകൾ –77എയിഡഡ് സ്കൂളുകൾ , 30 അൺ എയിഡഡ് സ്കൂളുകൾ എന്നിവിടങ്ങളിൽ നിന്നായി, ആകെ 210 സ്കൂളിൽ 18925 ആൺകുട്ടികളും,  17363 പെൺകുട്ടികളും ഉൾപ്പെടെ 36288 വിദ്യാർത്ഥികൾ പരീക്ഷ എഴുതി.  

കണ്ണൂർ ജില്ലാ പഞ്ചായത്ത് കണ്ണൂർ ജില്ലയിലെ  സ്മൈൽ പദ്ധതി പ്രകാരം എസ്.എസ്.എൽ.സി, പ്സ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്ക് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിന്റെയും,ഡയറ്റിന്റെയും,എസ്.എസ്.കെ.യുടെയും അദ്ധ്യാപകരുടെയും സഹായത്തോടെ മൊഡ്യൂൾ തയ്യാറാക്കി സ്കൂളുകൾക്ക് വിതരണം ചെയ്യുകയും ജില്ലാ പഞ്ചായത്തിന്റെ കീഴിലുളള ഗവണ്മെന്റ് / എയിഡഡ് സ്കൂളുകൾക്കും സമഗ്ര വിദ്യാഭ്യാസ പദ്ധതി പ്രകാരം 40,00,000/- രൂപ അടങ്കൽ വകയിരുത്തി വിദ്യാർത്ഥികൾക്ക് റിഫ്രഷ്മെന്റ് ഉൾപ്പെടെയുളള പദ്ധതികൾ രൂപീകരിച്ചു. 

ഇത്തരം പ്രവർത്തനങ്ങൾ വിജയശതമാനം ഉയർത്തുന്നതിൽ നിർണായ പങ്കു വഹിച്ചതായും ജില്ലാ പഞ്ചായത്ത് അറിയിച്ചു.





0/Post a Comment/Comments