വായന ദിനാചരണ ഉദ്ഘാടനവും പി.എൻ പണിക്കർ അനുസ്മരണവുംകൊട്ടിയൂർ: - കൊട്ടിയൂർ ശ്രീനാരായണഎൽ.പി. സ്കൂളിൽ വായനദിനാചരണ ഉദ്ഘാടനവും ഗ്രന്ഥശാലാപ്രസ്ഥാനത്തിൻ്റെ സ്ഥാപകനായ പി.എൻ. പണിക്കരുടെ ചരമദിനത്തോടനുബന്ധിച്ച് അനുസ്മരണ ചടങ്ങും സംഘടിപ്പിച്ചു. കുട്ടികളിൽ വായനയിൽ നൈപുണി വളർത്തുന്നതിനായ് ഒരു വർഷം നീണ്ടുനില്ക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഓരോ പ്രദേശത്തുമുള്ള കുട്ടികൾക്ക് വായനശാലയുടെ സഹകരണത്തോടെ പുസ്തകവണ്ടിയിൽ ലൈ(ബറി പുസ്തകങ്ങൾ ഓരോ പ്രദേശത്തും എത്തിച്ചു കൊടുക്കും. ഇതുവഴി കുട്ടികൾക്ക് മാത്രമല്ല രക്ഷിതാക്കളിലും വായനയിൽ താല്പര്യവും ശേഷിയും വളർത്താൻ സാധിക്കും. മന്ദഞ്ചേരി കോളനിയിൽ നടന്ന ഉദ്ഘാടന സമ്മേളനം ശ്രീനാരായണ പബ്ലിക് ലൈബ്രറി പ്രസിഡണ്ട് സി.എ. രാജപ്പൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പി.കെ.ദിനേശ് അധ്യക്ഷതവഹിച്ചു. കെ.പി.പസന്ത്, പി.ജി. അജീഷ്, മിനിഗിരീഷ്, അനൂപ്, അശ്വതി സജീവൻ എന്നിവർ സംസാരിച്ചു

0/Post a Comment/Comments