ദേശീയ പാത ആറ് വരിയാക്കല്‍: 2025 ഡിസംബറോടെ പൂര്‍ത്തീകരിക്കും: മന്ത്രി മുഹമ്മദ് റിയാസ്


കണ്ണൂർ:
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ദേശീയപാത 66 ആറ് വരിയാക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ 2025 ഡിസംബറോടെ പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

അഴീക്കോട് മണ്ഡലത്തിലെ പൂതപ്പാറ മൈലാടത്തടം കീരിയാട് കാട്ടാമ്പള്ളി റോഡ് ( കളരിവാതുക്കല്‍ റോഡ്)ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ എന്‍ എച്ച് 66 ന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ 2025 ന് മുമ്പ് പൂര്‍ത്തികരിക്കുവാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഏകോപനത്തിന്റെയും ജനങ്ങളുടെ പൂര്‍ണ്ണ സഹകരണത്തിന്റെയും ഫലമായാണ് എന്‍ എച്ച് 66 നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വളരെ വേഗത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു

കെ വി സുമേഷ് എം എല്‍ എ അധ്യക്ഷത വഹിച്ചു. റോഡ് വികസനത്തിന് സ്ഥലം നല്‍കിയവരെ ചടങ്ങില്‍ ആദരിച്ചു. ചിറക്കല്‍ കോവിലകം വലിയ രാജ ശ്രീരാമവര്‍മ്മ രാജ ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു.




0/Post a Comment/Comments