ന്യൂഡൽഹി: കേരളത്തിൽ 2019-'24 കാലയളവിൽ വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 486 പേരെന്ന് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം. 2023-'24-ൽ കേരളത്തിൽ 94 മരണങ്ങളുണ്ടായി. 2021-'22-ലാണ് വന്യജീവി ആക്രമണങ്ങളിൽ കൂടുതൽ മരണം. ആനകളുടെ ആക്രമണത്തിൽ 35 പേരും കടുവകളുടെ ആക്രമണത്തിൽ ഒരുമരണവും മറ്റ് വന്യജീവികളുടെ ആക്രമണത്തിൽ 78 മരണങ്ങളും ഉൾപ്പെടെ 114 മരണങ്ങളാണ് 2021-22 ൽ കേരളത്തിലുണ്ടായത്. 2019-20 കാലയളവിൽ 92 പേർ മരിച്ചു. 2020-321- ൽ 88 പേർ മരിച്ചു. 2022-'23-ൽ 98 പേരും മരിച്ചിട്ടുണ്ട്. ഒഡിഷയിലാണ് ആനകളുടെ ആക്രമണങ്ങൾ കാരണം ഏറ്റവുമധികം മരണം. 2023-24-ൽ 154 പേർ. കടുവകളുടെ ആക്രമണത്തിൽ മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം മരണങ്ങൾ. 2023-ൽ 35 പേരും 2022-ൽ 82 പേരും മരിച്ചു.
Post a Comment