ശാന്തിഗിരി കൈലാസം പടിയിലെ ഭൂമി വിള്ളൽ എംഎൽഎ അനർഹരെ ഉൾപ്പെടുത്തി എന്ന കേളകം പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രസ്താവന: പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് സണ്ണി ജോസഫ്എംഎൽഎ.


അടയ്ക്കാത്തോട്: ശാന്തിഗിരി കൈലാസം പടിയിലെ ഭൂമി വിള്ളൽ എംഎൽഎ അനർഹരെ ഉൾപ്പെടുത്തി എന്ന കേളകം പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രസ്താവന: പരസ്യ സംവാദത്തിന് വെല്ലുവിളിച്ച്  സണ്ണി ജോസഫ്എംഎൽഎ.
അടയ്ക്കാത്തോട് ശാന്തിഗിരി കൈലാസം പടിയിൽ ഭൂമിലുണ്ടായ വിള്ളൽ  പ്രദേശത്തെ ജനങ്ങളെ പുനരധിവസിപ്പിക്കുന്നതുമായ ബന്ധപ്പെട്ട്. സണ്ണി ജോസഫ് എംഎൽഎ അനർഹരെ തിരുകി കയറ്റിയത് മൂലമാണ് അർഹതപ്പെട്ടവർക്ക് സർക്കാരാനുകൂല്യം ലഭിക്കാത്തത് എന്ന് കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ് കഴിഞ്ഞദിവസം പത്രസമ്മേളനത്തിൽ പറഞ്ഞതിനെ തുടർന്ന്.പഞ്ചായത്ത് പ്രസിഡണ്ടിനെ ഈ വിഷയവുമായി ബന്ധപ്പെട്ട് പരസ്യ സംവാദത്തിന് വെല്ലുവിളിക്കുന്നു എന്ന് സണ്ണി ജോസഫ് എംഎൽഎ കേളകത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭൂമിയിൽ വിള്ളൽ ഉണ്ടാവുന്നതും ഉരുൾപൊട്ടുന്നതും കാറ്റടിക്കുന്നത് ഒന്നും വാർഡ് അടിസ്ഥാനത്തിൽ അല്ല.കേളകം പഞ്ചായത്ത് പ്രസിഡണ്ട് കുറച്ചുകൂടി പക്വമായ രീതിയിൽ സംസാരിക്കണം.പഞ്ചായത്ത് പ്രസിഡണ്ട് തന്നെ പറയുന്നു.താനും, പഞ്ചായത്ത് പ്രസിഡണ്ടും ഉൾപ്പെടെ നൽകിയ 12 പേരിൽ അഞ്ചുപേർക്ക് ഇനിയും നഷ്ടപരിഹാരം ലഭിക്കാനുണ്ട് അവർ അർഹനാണെന്ന് സർക്കാർ കണ്ടെത്തിയതാണ്. അവർക്ക് എന്തേ നഷ്ടപരിഹാരം കൊടുക്കാത്തത് അതിന് മറുപടി പറയേണ്ടത് സർക്കാരാണ്. മറ്റെല്ലാ ധൂർത്തിലും സർക്കാരിന് പണമുണ്ട് പാവപ്പെട്ട ആളുകൾക്ക് പുലരിവാസത്തിനായി നൽകാൻ സർക്കാരിൻറെ കയ്യിൽ പണമില്ല.സർക്കാരിന്റെ ഈ ഈ നടപടിയിൽ പ്രദേശത്ത് വ്യാപക പ്രതിഷേധമുണ്ട്. ഇത് ശ്രദ്ധ തിരിക്കാൻ എംഎൽഎയുടെ ചുമലിലേക്ക്   ഇത്  വെച്ച് തരാൻ ശ്രമിച്ചതാണ്.    70ലധികം ആളുകളെ ഈ ലിസ്റ്റിൽ ഉൾപ്പെടുത്താമെന്ന്  പ്രസിഡൻറ് തന്നെ പത്രസമ്മേളനത്തിൽ പറയുന്നു. 35 ആളുകളുടെ പേര് എംഎൽഎ നൽകിയിട്ടുണ്ടെന്നും  പറയുന്നു.തനിക്ക് കിട്ടിയ അപേക്ഷ സർക്കാരിലേക്ക് നൽകുകയാണ് തൻറെ കർത്തവ്യം, അതിനുമേൽ പരിശോധന നടത്തി  മാനദണ്ഡം അനുസരിച്ച്അർഹരെ കണ്ടെത്തേണ്ട ചുമതല ഉദ്യോഗസ്ഥർക്കാണ്. ഇതിൽ അനർഹർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അതിൽ അവരെ മാറ്റി അർഹർക്ക് നഷ്ടപരിഹാരം നൽകേണ്ട ചുമതല സർക്കാരിനാണ്. ഭൂമി വിള്ളൽ ഭീഷണി നേരിട്ട പ്രദേശത്തുനിന്ന് 90ലധികം ആളുകൾ ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴും വിള്ളലിന്റെ വ്യാപ്തി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.വീടും കൃഷിയിടവും മറ്റു സാഹചര്യങ്ങളും നഷ്ടപ്പെടുന്നവർക്ക് അർഹമായ നഷ്ടപരിഹാരം നൽകണം. 10 ലക്ഷം രൂപ വളരെ തുച്ഛമാണ്. സർക്കാരിന്റെയും നടപടിയിൽ പ്രദേശത്തെ സിപിഎമ്മിൽ തന്നെ കടുത്ത അമർഷം ഉണ്ട് അതുകൊണ്ടാണ് ഇപ്രാവശ്യം ദുരിതാശ്വാസ ക്യാമ്പിലേക്ക് ആളുകളോട് പോകാൻ ആവശ്യപ്പെട്ടപ്പോൾ ആരും കൂട്ടാക്കാതിരുന്നത്. പത്രസമ്മേളനത്തിൽ കെപിസിസി മെമ്പർ ലിസി ജോസഫ്,കേളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സന്തോഷ് മണ്ണാർകുളം,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജൂബിലി ചാക്കോ,ശാന്തിഗിരി ബൂത്ത് പ്രസിഡൻറ് ബേബി കാക്കനാട്ട്  എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments