കണിച്ചാർ അണങ്ങോടിൽ ഭീതിപരത്തി വീണ്ടും കാട്ടാന


കണിച്ചാർ : കണിച്ചാർ അണങ്ങോടിൽ ഭീതിപരത്തി വീണ്ടും കാട്ടാന ഇറങ്ങി. ബുധനാഴ്ച പുലർച്ചെ അണങ്ങോട് സ്വദേശി കൂറമുള്ളിൽ സജി തോമസിന്റെ വീട്ടുമുറ്റത്തും എത്തിയ കാട്ടാന ഒരു മണിക്കൂറോളം പ്രദേശത്ത് ഭീതി പരത്തി.  
കണിച്ചാർ പഞ്ചായത്തിലെ അണങ്ങോട് തട്ടിലാണ്   ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെ  കാട്ടാന ഇറങ്ങിയത്.  

അണങ്ങോട് സ്വദേശിയായ കൂരമുള്ളിൽ സജി തോമസിന്റെ വീട്ടുമുറ്റത്ത് വരെ എത്തിയ  കാട്ടാന വീടിനു സമീപമുള്ള കാർഷിക വിളകളും റോഡിന് സമീപത്തെ പനയും മതിൽക്കെട്ടും തകർത്തശേഷമാണ്  തിരിച്ച് പോയത്. സജിയും മകനും വലിയ ശബ്ദം കേട്ട് രാത്രിയിൽ വീടിന് പുറത്തിറങ്ങി ടോർച്ചിന്റെ വെളിച്ചം കണ്ടപ്പോൾ കാട്ടാന തനിക്ക് നേരെ പാഞ്ഞടുത്തതായും ഉണ്ടായതെന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്നും  സജി തോമസ് പറഞ്ഞു. 

രണ്ടാംഴ്ച്ച മുൻപ്  അണങ്ങോട് ഓടംതോട് ഭാഗത്ത് കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ഈ പ്രദേശത്ത് കഴിഞ്ഞവർഷമായിരുന്നു അവസാനമായി കാട്ടാന എത്തിയത്. വൈദ്യുതി ഫെൻസിംഗിന് മുകളിൽ മരം മറിച്ചിട്ടാണ് കാട്ടാന ജനവാസ മേഖലകളിലേക്ക് എത്തുന്നത്. 
വീണ്ടുംജനവാസ മേഖലയിൽ കാട്ടാന എത്തിയതോടെ വലിയ ഭീതിയിലാണ് നാട്ടുകാർ.


0/Post a Comment/Comments