ചീട്ടുകളി സംഘത്തെ പിടികൂടി.



പൂളക്കുറ്റി : വൻ ചീട്ടുകളി സംഘത്തെ പിടികൂടി. പൂളകുറ്റിയിൽ വെച്ച് പണം പന്തയം വെച്ച് ചീട്ടുകളിക്കുകയായിരുന്ന ഒൻപതംഗ സംഘത്തെ കേളകം പോലീസ് പിടികൂടി.നാദാപുരം സ്വദേശികളായ നിസാർ നടുവിലക്കണ്ടി , ഇസ്മ‌ായിൽ, അഷ്റഫ് കൈനാട്ടി, കൂത്തുപറമ്പ് സ്വദേശി പി, കെ സുനീർ, വെള്ളറവള്ളി സ്വദേശി പി രാജേഷ്, തളിപ്പറമ്പ സ്വദേശി എം ജാബിർ അബ്‌ദുൾ റഹിം കോളവല്ലൂർ, മാതമംഗലം സ്വദേശി ഖാലിദ് പി, എ ടി മൂസ വില്ലിയപ്പള്ളി തുടങ്ങിയവരാണ്

പോലീസ് പിടിയിലായത്. ഒരു ലക്ഷത്തി എൺപത്തി രണ്ടായിരത്തി അഞ്ഞൂറ് രൂപയാണ് സംഘത്തിൽ നിന്നും പിടികൂടിയത്. കേളകം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ട‌ർ. വി.വി ശ്രീജേഷിൻറെ നേതൃത്വത്തിൽ എസ്.ഐ എം രമേശൻ, എ.എസ്. ഐ മാരായ വി. സുനിൽ, ജി സജേഷ്. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ രതീഷ്, സി ദിൽജിത്ത്, പി,ഷൈബേഷ് സിവിൽ പോലീസ് ഓഫീസർമാരായ സി സുമേഷ്. കെ രാകേഷ്, ആൽബിൻ അഗസ്റ്റിൻ പി കെ രാജേഷ്. എന്നിവർ ചേർന്നാണ് സംഘത്തെ പിടികൂടിയത്.

0/Post a Comment/Comments