കണ്ണൂർ:നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ' കാമ്പയിനിന്റെ ഭാഗമായി, LED ബൾബ് റിപ്പയറിങ് പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ഹരിത കർമ സേനാ അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ജില്ലാ കലക്ടർ അരുൺ കെ വിജയൻ നിർവഹിച്ചു.
ഹരിത കേരളം മിഷനും ഗവ ഐടിഐ തോട്ടടയും ചേർന്നാണ് ത്രിദിന പരിശീലനങ്ങൾ സംഘടിപ്പിച്ചത്. കലക്ടറേറ്റിലെ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ സറീന എ റഹ്മാൻ അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഇ കെ സോമശേഖരൻ, ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ കെ എം സുനിൽകുമാർ , ഗവ ഐ ടി ഐ വൈസ് പ്രിൻസിപ്പൽ കെ എൽ സുധ ,ഇൻസ്‌ട്രക്ടർ ബി പി സജിത്ത് കുമാർ,ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ ആശംസ് ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു.
Post a Comment