ശ്രീകണ്ഠപുരം: ഒക്ടോബർ 15 മുതൽ 19 വരെ ചെമ്പന്തൊട്ടി സെൻ്റ് ജോർജ് ഹൈസ്കൂളിലും ചെറുപുഷപം യു.പി. സ്കൂളിലുമായി നടക്കുന്ന ഇരിക്കൂർ ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിനായുള്ള സംഘാടകസമിതി രൂപവത്കരണം തിങ്കളാഴ്ച പകൽ 2ന് സെൻ്റ് ജോർജ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ
നടക്കും. അഡ്വ.സജീവ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ശ്രീകണ്ഠപുരം നഗരസഭാ ചെയർപേഴ്സൺ ഡോ.കെ.വി.ഫിലോമിന അദ്ധ്യക്ഷത വഹിക്കും.തലശ്ശേരി അതിരൂപത വിദ്യാഭ്യാസ ഏജൻസി മാനേജർ വെരി റവ.ഫാ.മാത്യു ശാസ്താംപടവിൽ വിശിഷ്ടാതിഥിയാകും.
സ്കൂൾ മാനേജർ റവ.ഫാ.ആൻ്റണി മഞ്ഞളാംകുന്നേൽ, എ.ഇ.ഒ പി.കെ.
ഗിരീഷ്മോഹൻ തുടങ്ങിയവർ പങ്കെടുക്കും. ഉപജില്ലയിലെ 108 സ്കൂളുകളിൽ നിന്നായി
7000-ൽ ഏറെ കുട്ടികൾ 12 വേദികളിലായി വിവിധമത്സരങ്ങളിൽ മാറ്റുരയ്ക്കും.
നഗരസഭാ കൗൺസിലർമാരുടെ
നേതൃത്വത്തിലുള്ള വിപുലമായ സംഘാടക സമിതിയാണ് കലോത്സവത്തിന് നേതൃത്വം നൽകുന്നത്.
Post a Comment