വിലങ്ങാട് അതിശക്തമായ മഴ; 20 ഓളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു; പാലം വീണ്ടും വെള്ളത്തിനടിയില്‍



*കോഴിക്കോട്:
ഉരുള്‍പൊട്ടല്‍ നാശം വിതച്ച കോഴിക്കോട്ടെ വിലങ്ങാട് അതിശക്തമായ മഴ. രാത്രിയോടെയാണ് വിലങ്ങാട് മലയോരത്ത് ഭീതി പടര്‍ത്തി അതിശക്തമായ മഴ ആരംഭിച്ചത്. ഇതോടെ വിലങ്ങാട് ടൗണ്‍ പാലം വീണ്ടും വെള്ളത്തിനടിയിലായി. പാലത്തിലൂടെയുള്ള ഗതാഗതം നിലച്ചു.

വന മേഖലയിലും അതിശക്തമായ മഴ പെയ്യുകയാണ്. ഉരുള്‍ നാശം വിതച്ച മഞ്ഞച്ചീളി മേഖലയില്‍ നിന്ന് 20 ഓളം കുടുംബങ്ങളെ നാട്ടുകാര്‍ മാറ്റി പാര്‍പ്പിച്ചു. വിലങ്ങാട് പാരിഷ് ഹാള്‍, മഞ്ഞക്കുന്ന് പാരിഷ് ഹാള്‍ എന്നിവിടങ്ങളിലേക്കാണ് കുടുംബങ്ങളെ മാറ്റിയത്.

ആറു കുടുംബങ്ങളിലെ 30 ഓളം പേരെ മഞ്ഞകുന്ന് പാരിഷ് ഹാളിലും വിലങ്ങാട് സെന്റ് ജോര്‍ജ് സ്‌കൂളിലുമായി മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ഉരുള്‍പൊട്ടലുണ്ടായി വിണ്ടുകീറിയ പ്രദേശത്തോട് ചേര്‍ന്നുള്ള താമസക്കാരെയാണ് മാറ്റിയിട്ടുള്ളത്. അപകടസാധ്യതയുള്ള മേഖലയാണിതെന്ന് ജില്ലാ ഭരണകൂടത്തിന് പ്രത്യേക പഠന സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.



*

0/Post a Comment/Comments