വയനാട് ദുരന്തത്തില്‍ 369 മരണം; ഇന്ന് ലഭിച്ചത് 12 മൃതദേഹങ്ങള്‍



വയനാട് ദുരന്തത്തില്‍ 369 മരണം. ചാലിയാറില്‍നിന്ന് ഇന്ന് 12 മൃതദേഹങ്ങള്‍ ലഭിച്ചു. ചാലിയാറിലെ ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. മുണ്ടക്കൈയിലും ചൂരല്‍മലയിലും റഡാര്‍ പരിശോധനയില്‍ രണ്ടിടത്ത് സിഗ്നല്‍ ലഭിച്ചു. നിഗ്നല്‍ ലഭിച്ച സ്ഥലത്ത്  തിരച്ചില്‍ തുടരുമെന്ന് മന്ത്രി കെ.രാജന്‍. 
 ചാലിയാറിന്റെ വനമേഖലകൾ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലാണ് പൂർത്തിയായത്. പുഴയുടെ ഇരു കരകളും കേന്ദ്രീകരിച്ചായിരുന്നു ഇന്നത്തെ പരിശോധന. ഉൾവനത്തിൽ നടത്തിയ തിരച്ചിലിൽ 12 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇതോടെ ചാലിയാറിൽ നിന്നും ലഭിച്ച മൃതദേഹങ്ങളുടെ എണ്ണം 217 ആയി. 

ഇരുട്ടുകുത്തി മുതൽ പരപ്പൻപാറ വരെ ചാലിയാറിന്റെ തീരത്ത് ഇന്ന് നടന്നത് ഊർജ്ജത തിരച്ചിലാണ്. ഇതുവരെ രണ്ടു മൃതദേഹങ്ങളും 10 ശരീര ഭാഗങ്ങളും അടക്കം 12 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇതോടെ ആറു ദിവസങ്ങളിലായി ചാലിയാറിലൂടെ ഒഴുകിവന്ന മൃതദേഹങ്ങളുടെ എണ്ണം 217 ആയി. ഇരുട്ടുകുത്തി മുതൽ പരപ്പൻപാറ വരെയും താഴേക്ക് മുക്കം വരെയും രണ്ട് സോണുകൾ ആക്കി തിരിച്ചാണ് പരിശോധന നടത്തിയത്. 25 പേർ അടങ്ങുന്ന നാല് ഗ്രൂപ്പുകൾ ആയി തിരിഞ്ഞായിരുന്നു തിരച്ചിൽ. ഓരോ ഗ്രൂപ്പിനൊപ്പവും ഒരു തണ്ടർബോൾട്ട് ടീം അംഗവും ഉണ്ടായിരുന്നു. നാല് ഡ്രോണുകളും നേവി പൊലീസ് എന്നിവയുടെ ഹെലികോപ്റ്റുകളും തിരച്ചിലിന് ഉപയോഗിച്ചു. 
പരമാവധി സന്നദ്ധ പ്രവർത്തകരെ ഇറക്കിയുള്ളതായിരുന്നു ഇന്നത്തെ തിരച്ചിൽ. നാളെ മുതൽ വനമേഖലയിലേക്ക് സന്നദ്ധ പ്രവർത്തകരെ പ്രവേശിപ്പിക്കില്ല. പ്രദേശങ്ങളിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണം തുടരും. പോത്തുകല്ല് പഞ്ചായത്ത് പരിധിയിൽ വരുന്ന ഇരുട്ടുകുത്തി മുതൽ ചാത്തമുണ്ട വരെയുള്ള ചാലിയറിന്റെ തീരത്തു വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ നാളെ പരിശോധന നടത്തും. സന്നദ്ധ പ്രവർത്തകർ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പൊലീസ് തുടങ്ങിയവർ തിരച്ചിലിൽ പങ്കുചേരും .

0/Post a Comment/Comments