നിടുംപൊയിൽ - മാനന്തവാടി ചുരം പാതയിൽ വിള്ളൽ കണ്ടെത്തിയ ഭാഗം കെ കെ ശൈലജ എം എൽ എ സന്ദർശിച്ചു



നിടുംപൊയിൽ :
നിടുംപൊയിൽ റോഡിൽ 29-ാം മൈലിന് സമീപം, തകർന്ന ഭാഗം കെ.കെ.ശൈലജ ടീച്ചർ എം.എൽ.എ. സന്ദർശിച്ചു. ഏതാനും ദിവസങ്ങൾക്കുമുമ്പാണ് പ്രസ്ത റോഡിൽ വിള്ളൽ കണ്ടെത്തിയത് . തുടർന്ന് ഇതിലെ വാഹന ഗതാഗതം നിരോധിച്ചിരിക്കുകയാണ്.
കോളയാട് പഞ്ചായത്ത് പ്രസിഡണ്ട് എം.റിജി, അഡ്വോക്കറ്റ്എം.രാജൻ, പി.പ്രഹ്ളാദൻ, കെ.പി.സുരേഷ് കുമാർ, ജോൺസൺ.പി.വി, ജോബ്. ഒ .എ, അനിൽകുമാർ.കെ.വി. പിഡബ്ല്യുഡി അസിസ്റ്റന്റ് എഞ്ചിനീയർ പ്രസാദ് വി.വി.എന്നിവരും ഒപ്പമുണ്ടായിരുന്നു.

ജിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞർ സ്ഥലം സന്ദർശിച്ച് വിശദമായ പഠനം നടത്തി അവരുടെ റിപ്പോർട്ട് ലഭിക്കുന്നതിനനുസരിച്ച് റോഡിന്റെ പുനർനിർമ്മാണ പ്രവർത്തനം വളരെ പെട്ടെന്ന് പൂർത്തിയാക്കുമെന്ന് എം.എൽ.എ.അറിയിച്ചു.

Nidumpoyil

0/Post a Comment/Comments