ലോക കൊതുക് നിവാരണ ദിനാചരണം; ആഴ്ചയിൽ ഒരു ദിവസം ഡ്രൈ ഡേ

കണ്ണൂർ: കൊതുകിന്റെ ഉറവിട നശീകരണം കൃത്യമായി നടത്തുന്നതിനായി ആഴ്ചയിൽ ഒരു ദിവസം ഡ്രൈ ഡേ ആചരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസിന്റെ നിർദേശം.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ - വെള്ളിയാഴ്ച, ഓഫീസുകൾ, കടകൾ, മറ്റു സ്ഥാപനങ്ങൾ - ശനിയാഴ്ച, വീടുകൾ - ഞായറാഴ്ച എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്.

ലോക കൊതുക് നിവാരണ ദിനാചരണ ഭാഗമായാണ് ഈ തീരുമാനം. കൊതുക് മുട്ടയിട്ടാൽ ഏഴ് മുതൽ പത്ത് ദിവസം കൊണ്ട് ലാർവ വിരിഞ്ഞ് പുതിയ കൊതുകുകൾ പുറത്ത് വരും. ഇത് തടയാനാണ് ഡ്രൈഡേ ആചരണം.

ഡെങ്കിപ്പനി, മലേറിയ, ചിക്കുൻ ഗുനിയ, ജപ്പാൻ ജ്വരം, വെസ്റ്റ് നൈൽ ഫീവർ, സിക്ക, മന്ത് തുടങ്ങിയ രോഗങ്ങൾ പരത്തുന്നതിനാൽ കൊതുക് നിവാരണത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പീയൂഷ് എം നമ്പൂതിരിപ്പാട് അറിയിച്ചു.




0/Post a Comment/Comments