മാലൂര്‍ പഞ്ചായത്ത് പരിധയില്‍ രണ്ടുപേര്‍ക്ക് നിപ ലക്ഷണങ്ങള്‍ കണ്ടെത്തിയെന്ന വാര്‍ത്തയില്‍ ആശങ്കപ്പെടേണ്ടില്ലെന്ന് കെ കെ ശൈലജ ടീച്ചര്‍ എംഎല്‍എ

മട്ടന്നൂര്‍: മട്ടന്നൂര്‍ നിയോജക മണ്ഡലത്തിലെ മാലൂര്‍ പഞ്ചായത്ത് പരിധയില്‍ രണ്ടുപേര്‍ക്ക് നിപ ലക്ഷണങ്ങള്‍ കണ്ടെത്തിയെന്ന വാര്‍ത്തയില്‍ ആശങ്കപ്പെടേണ്ടില്ലെന്ന് കെ കെ ശൈലജ ടീച്ചര്‍ എംഎല്‍എ. 

ഏത് തരത്തിലുള്ള വൈറസ് ബാധയുള്ളവര്‍ക്കും ഏകദേശം ഓരേ ലക്ഷണങ്ങളാണ് പ്രകടമാക്കുക. രോഗ ലക്ഷണങ്ങലോടെ പരിശോധനയ്ക്ക് എത്തുന്നവരില്‍ എല്ലാ ടെസ്റ്റുകളും നടത്തുകയെന്നത് 2018 മുതല്‍ നാം സ്വീകരിച്ചുവരുന്ന രീതിയാണ്. നിലവില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികള്‍ക്ക് ഗുരുതര രോഗലക്ഷണങ്ങളില്ലെന്നും ഇവരുടെ ശ്രവ സാമ്പിളുകള്‍ കോഴിക്കോട്ട് പരിശോധന നടത്തും. പരിശോധനാ ഫലം വന്ന ശേഷം കൂടുതല്‍ നടപടികള്‍ ആവശ്യമാണെങ്കില്‍ സ്വീകരിക്കുമെന്നും എംഎല്‍എ അറിയിച്ചു. 

രോഗികള്‍ ഗുരുതരാവസ്ഥയിലല്ലെന്നും ആശങ്കപ്പെടേണ്ടില്ലെന്നും കെ കെ ശൈലജ ടീച്ചര്‍ എംഎല്‍എ പറഞ്ഞു.




0/Post a Comment/Comments