കൽപ്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും. ചാലിയാർ കേന്ദ്രീകരിച്ചാണ് വിശദമായ തിരച്ചിൽ നടത്തുക. വനത്തിനകത്തും പുഴയിലുമായി ചാലിയാറിലെ വിവിധയിടങ്ങളിൽ നടത്തുന്ന തിരച്ചിൽ ഇന്ന് രാവിലെ തുടങ്ങും.

എൻഡിആർഎഫ്, അഗ്നിരക്ഷാ സേന, സിവിൽ ഡിഫൻസ് സേന, പൊലീസ്, വനംവകുപ്പ് എന്നിവർക്ക് പുറമെ ക്യാമ്പിൽ കഴിയുന്ന പ്രദേശവാസികളും സന്നദ്ധ സംഘടനകളും തിരച്ചിലിൽ ഭാഗമാകും. വനഭാഗത്ത് സന്നദ്ധ സംഘടനകളിൽ നിന്ന് പരിചയസമ്പന്നരായ 15 പേരടങ്ങിയ സംഘങ്ങളായിട്ടാണ് തിരച്ചിൽ നടത്തുക.
ഇന്നലെ നടത്തിയ തിരച്ചിലിൽ ചാലിയാറിന്റെ തീരത്തു നിന്ന് ഒരു മൃതദേഹവും മൂന്ന് ശരീരഭാഗവും കണ്ടെത്തിയിരുന്നു. മുണ്ടക്കൈയിലും ചൂരൽമലയിലും തിരച്ചിൽ തുടരും. അതേസമയം വയനാട്ടിൽ വീണ്ടും മഴ കനക്കുകയാണ്. ഇന്നലെ ഉച്ച മുതൽ മേപ്പാടി, മൂപ്പൈനാട്, തൊണ്ടർനാട്, കോട്ടത്തറ പഞ്ചായത്തുകളിൽ ശക്തമായ മഴ പെയ്തു. ഉരുൾപൊട്ടലുണ്ടായ കുന്നുകളോട് ചേർന്നാണ് മഴ ശക്തമായത്.
Post a Comment