പത്താമുദയം : ക്ലാസുകൾ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധിയിലും



കണ്ണൂർ: ജില്ലാ പഞ്ചായത്ത് തദ്ദേശ സ്വയം ഭരണ സ്ഥപനങ്ങളുടെ സഹകരണത്തോടെ സാക്ഷരത മിഷൻ വഴി നടപ്പിലാക്കുന്ന പത്താമുദയം സമ്പൂർണ്ണ സെക്കണ്ടറി വിദ്യാഭ്യാസ പദ്ധതിയുടെ ക്ലാസുകൾ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധിയിലും ആരംഭിക്കാൻ ജില്ലയിലെ പ്രേരക്മാരുടെ യോഗത്തിൽ തീരുമാനിച്ചു.  

ഡി ജി കേരള സർവെ പ്രവർത്തനങ്ങൾ വിജയിപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു. 

വയനാട് ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി ആരംഭിച്ച യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  ജില്ലാ സാക്ഷരത മിഷൻ വഴി സമാഹരിച്ച 60,000 രൂപ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിന് കൈമാറി.  

ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ വി മുകുന്ദൻ അധ്യക്ഷത വഹിച്ചു. ഡി ജി കേരള പദ്ധതി വിശദീകരണം തദ്ദേശ സ്വയം ഭരണ വകുപ്പ് അസി: ഡയറക്ടർ എം സുർജിത്ത് നിർവഹിച്ചു. പത്താമുദയം പദ്ധതി വിശദീകരണം ടി വി ശ്രീജൻ നിർവഹിച്ചു. സാക്ഷരത മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി പ്രശാന്ത് കുമാർ , പി കെ  സ്വപ്ന എന്നിവർ സംസാരിച്ചു.



*

0/Post a Comment/Comments