മുണ്ടിനീര് ജാഗ്രത


മയ്യിൽ : മയ്യിൽ പഞ്ചായത്തിൽ മുണ്ടിനീര് പടരുന്ന നിലവിലെ സാഹചര്യത്തിൽ സാമൂഹിക ആരോഗ്യ കേന്ദ്രം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

ലക്ഷണങ്ങളുള്ളവർ ഉടൻ ചികിത്സ നടത്തണമെന്നും സാമൂഹിക സമ്പർക്കം ഒഴിവാക്കണമെന്നും ഹെൽത്ത് ഇൻസ്പെക്ടറുടെ നിർദേശത്തിലുണ്ട്.

പനി, തലവേദന, തൊണ്ട വേദന, ഛർദി, ശക്തമായ ചെവി വേദന എന്നിവയാണ് ലക്ഷണങ്ങൾ. പഞ്ചായത്തിലെ വിദ്യാലയങ്ങളിലെ പ്രഥമ അധ്യാപകർക്കാണ് നിർദേശങ്ങൾ കൈമാറിയത്.


0/Post a Comment/Comments