കണ്ണൂർ: എലിപ്പനിക്കെതിരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് പൊതുജനങ്ങള്‍ക്കായി റീല്‍സ് രചന മത്സരം സംഘടിപ്പിക്കുന്നു.
എലിപ്പനി രോഗത്തിനെതിരെയുള്ള ബോധവല്‍ക്കരണ സന്ദേശം ഉള്‍ക്കൊള്ളുന്ന റീല്‍സുകള്‍ തയ്യാറാക്കാന്‍ സാധിക്കുന്ന സ്ക്രിപ്റ്റ് ആണ് മത്സരത്തിനായി സമര്‍പ്പിക്കേണ്ടത്.
പരമാവധി മൂന്ന് മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള റീല്‍സ് തയ്യാറാക്കുന്നതിനുള്ള സ്‌ക്രിപ്റ്റ് ആണ് അയക്കേണ്ടത്. നിലവില്‍ പുറത്തിറക്കിയ റീല്‍സ് / വീഡിയോയുടെ സ്‌ക്രിപ്റ്റ് അയക്കാന്‍ പാടുള്ളതല്ല. സ്‌ക്രിപ്റ്റ് വെള്ള പേപ്പറില്‍ മലയാളത്തില്‍ എഴുതിയോ ടൈപ്പ് ചെയ്‌തോ
demoknr@gmail.com എന്ന ഇ മെയിലില്‍ സമര്‍പ്പിക്കുക.
അയക്കുന്നയാളുടെ പേരും വിലാസവും ഫോണ്‍ നമ്പറും സ്‌ക്രിപ്റ്റിന്റെ കൂടെ നല്‍കണം. അവസാന തീയതി ആഗസ്റ്റ് 31 വൈകുന്നേരം അഞ്ച് മണി വരെ. ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ ലഭിക്കുന്ന രചനകള്‍ക്ക് ക്യാഷ് പ്രൈസ് സമ്മാനമായി നല്‍കും എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
Post a Comment